സബ്സിഡി നിരക്കില്‍ ഭക്ഷ്യസാധനങ്ങള്‍ ലഭിക്കുന്നില്ളെന്ന്

ചങ്ങനാശേരി: ഓണത്തിന് മാവേലി സ്റ്റോറുകള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ കണ്‍സ്യൂമര്‍ ഫെഡ് സ്ഥാപനങ്ങള്‍ വഴി സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങള്‍ ലഭിക്കുന്നില്ളെന്ന് പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്ക് സബ്സിഡി സാധനങ്ങള്‍ എത്തിയിട്ടില്ളെന്ന മറുപടിയാണത്രേ ലഭിക്കുന്നത്. സര്‍ക്കാര്‍ തീരുമാനപ്രകാരം സബ്സിഡി നിരക്കില്‍ വില്‍ക്കേണ്ട വെളിച്ചെണ്ണ, ഉഴുന്ന്, ചെറുപയര്‍, പഞ്ചസാര എന്നീ പലവ്യഞ്ജനങ്ങള്‍ പേരിനുമാത്രം ഇറക്കുന്നതിനാല്‍ വരുന്ന നിമിഷം തീര്‍ന്നുപോകുന്നു. വിവിധ റേഷന്‍ കാര്‍ഡുകളുടെ മറവിലും വ്യക്തിതാല്‍പര്യത്തിന്‍െറ പേരിലും പൊതുവിപണിയില്‍ വളരെ വില കൂടിയ ഇത്തരം ഉല്‍പന്നങ്ങള്‍ തല്‍പരകക്ഷികള്‍ മൊത്തമായി വാങ്ങുകയാണെന്നും ആക്ഷേപമുണ്ട്. കമ്പനി ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്തശേഷം ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങാന്‍ വൈകുന്നേരം എത്തുമ്പോള്‍ ആര്‍ക്കും വേണ്ടാത്ത ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യസാധനങ്ങള്‍ മാത്രമായിരിക്കും ലഭിക്കുക. ഇവര്‍ അത്യാവശ്യ സാധനങ്ങള്‍ കൂടിയ വിലക്ക് പൊതുവിപണിയില്‍നിന്ന് വാങ്ങേണ്ടിവരുന്നു. സബ്സിഡി നിരക്കിലുള്ള സാധനങ്ങള്‍ യഥാസമയം ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ എത്തിക്കുന്നതിലെ വീഴ്ചയാണ് പൊതുവിപണിയിലെ കരിഞ്ചന്തക്ക് കാരണമാകുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഓണം വില്‍പനമേള നടത്തിയിരുന്ന വിവിധ സര്‍വീസ് സഹകരണബാങ്കുകളും ഉത്തവണ നിത്യോപയോഗ സാധനം വില്‍പന നടത്താന്‍ തയാറാകാത്തതും വിലക്കയറ്റത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടുന്നു. ഓണത്തോടനുബന്ധിച്ച് ഇത്തരം വില്‍പനശാലകളിലെ സബ്സിഡി സാധനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഉത്രാടം നാളിലും സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.