കൂലിത്തര്‍ക്കം: ലോഡിറക്കാതെ ലോറികള്‍ മണിക്കൂറുകള്‍ പെരുവഴിയില്‍

ചെറുതോണി: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ കൊണ്ടുവന്ന രണ്ട് ലോറികള്‍ കൂലിത്തര്‍ക്കം മൂലം ലോഡിറക്കാതെ മണിക്കൂറുകളോളം പെരുവഴിയില്‍. ജില്ലാ ആസ്ഥാനമായ പൈനാവിലാണ് ചുമട്ടുതൊഴിലാളി യൂനിയനുമായുള്ള കൂലിത്തര്‍ക്കത്തത്തെുടര്‍ന്ന് ലോറികള്‍ കുടുങ്ങിയത്. പൈപ് ഒന്നിന് 100 രൂപയാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, 50 രൂപ നിരക്കില്‍ ഇറക്കണമെന്നായിരുന്നു കരാറുകാരുടെ ആവശ്യം. ആറുമാസം മുമ്പ് ചെറുതോണിയില്‍ വാട്ടര്‍ അതോറിറ്റി ഇതേ ഇനം പൈപ്പിറക്കിയത് 100 രൂപ നിരക്കിലാണ്. വൈകുന്നേരം ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ 90 രൂപക്ക് ലോഡ് ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.