കൊച്ചി: നഗരത്തില്‍ ഗതാഗതക്കുരുക്കില്‍ നട്ടംതിരിയുന്ന സ്വകാര്യ ബസുകളെ അനധികൃത നടപടിയിലൂടെ തകര്‍ക്കുന്നെന്ന് ആരോപിച്ച് ആര്‍.ടി.ഒക്കെതിരെ ബസുടമകള്‍ സമരത്തിന്. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിലും ഗതാഗതക്കുരുക്കിലും ഗതാഗതം താറുമാറായപ്പോഴും നിരവധി ബസുകളുടെ പെര്‍മിറ്റുകള്‍ നിയമവിരുദ്ധമായി സസ്പെന്‍ഡ് ചെയ്ത് പൊതുജനങ്ങളുടെ യാത്രാസൗകര്യം നിഷേധിക്കുകയും ജനങ്ങളെ സര്‍ക്കാറിനെതിരെ തിരിച്ചുവിടുകയുമാണ് ആര്‍.ടി.ഒയുടെ നടപടിയെന്ന് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഗതാഗതക്കുരുക്കില്‍പെട്ട് സമയം നഷ്ടപ്പെടുന്ന ബസുകളുടെ ട്രിപ്പുകള്‍ മുടങ്ങിപ്പോകുന്നതും വൈകി ഓടുന്നതും ചൂണ്ടിക്കാട്ടി ബസുകള്‍ക്കെതിരെ സസ്പെന്‍ഷനടക്കമുള്ള നടപടികളാണ് ആര്‍.ടി.ഒ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ 13 മിനിറ്റ് വൈകിയെന്ന ഒറ്റ കാരണത്താല്‍ നാലു ദിവസത്തേക്ക് പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്ത ബസിന്‍െറ ഉടമയും ജീവനക്കാരും ഈ മാസം 14 മുതല്‍ 18 വരെ എറണാകുളം ആര്‍.ടി.ഒ ബി.ജെ. ആന്‍റണിയുടെ വീട്ടുപടിക്കല്‍ ബസ് നിര്‍ത്തിയിട്ട് സത്യഗ്രഹമിരിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. വൈകി ഓടിയതിന് 2000 രൂപ പിഴയൊടുക്കണമെന്നും അല്ളെങ്കില്‍ 14 മുതല്‍ നാലു ദിവസത്തേക്ക് പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യുമെന്നുമാണ് ഉടമക്ക് നോട്ടീസ്. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്‍റ് ജോണ്‍സണ്‍ പടമാടന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബാലകൃഷ്ണന്‍ കുറുവത്ത്, ജില്ലാ പ്രസിഡന്‍റ് കെ.പി. വത്സലന്‍, ജില്ലാ സെക്രട്ടറി സുരേഷ് ഉമ്മന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.