കണ്ണേങ്ങാട്ട്–വില്ലിങ്ടണ്‍ ഐലന്‍ഡ് പാലം നിര്‍മാണം ഒക്ടോബറില്‍

തൃപ്പൂണിത്തുറ: യു.ഡി.എഫ് സര്‍ക്കാറിന്‍െറ പ്രഥമ ബജറ്റില്‍പ്പെടുത്തിയിരുന്ന കണ്ണേങ്ങാട്ട്-വില്ലിങ് ടണ്‍ ഐലന്‍ഡ് പാലത്തിന്‍െറ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായി എക്സൈസ്-തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. നിലവില്‍ പശ്ചിമ കൊച്ചിയില്‍നിന്ന് ബി.ഒ.ടി പാലം വഴി മാത്രമേ ഐലന്‍ഡ്, തേവര, കുണ്ടന്നൂര്‍, എറണാകുളം ഭാഗങ്ങളിലേക്ക് യാത്രചെയ്യാനാവൂ. എഴുപുന്ന-കുമ്പളങ്ങി പാലം പൂര്‍ത്തിയാകുന്നതോടെ പള്ളുരുത്തി, തോപ്പുംപടി റോഡിലെ ഗതാഗതക്കുരുക്ക് വളരെയധികം വര്‍ധിക്കും. ഈ സാഹചര്യത്തില്‍ പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ് പ്രദേശവാസികളടക്കമുള്ളവര്‍ക്ക് നിര്‍ദിഷ്ട പാലം ഏറെ പ്രയോജനം ചെയ്യുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. 64 കോടി ചെലവ് വരുന്ന പാലത്തിന്‍െറ ശിലാസ്ഥാപനം ഒക്ടോബര്‍ ആദ്യവാരം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.