ജനമൈത്രി സന്ദേശവുമായി പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷം

പുന്നപ്ര: പുന്നപ്ര ജനമൈത്രി പൊലീസിന്‍െറയും 13 റെസിഡന്‍റ്സ് അസോസിയേഷന്‍െറയും ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടിയും വൃദ്ധജനങ്ങളായ പത്തോളം പേര്‍ക്ക് ഓണക്കോടി വിതരണവും നടത്തി. പൊലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന പരിപാടി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ റെസിഡന്‍റ്സ് അസോസിയേഷന്‍ ഉള്‍പ്പെടെ സന്നദ്ധസംഘടനകള്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. നാടെങ്ങും മയക്കുമരുന്നിന്‍െറയും വ്യാജമദ്യത്തിന്‍െറയും ഉറവിടമായി മാറിയെന്നും ഇവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാന്‍ പൊലീസ് തയാറാകണമെന്നും എം.പി കൂട്ടിച്ചേര്‍ത്തു. പുന്നപ്ര ജനമൈത്രി പൊലീസ് സി.ആര്‍.ഒ ആയി മൂന്നുവര്‍ഷം പ്രവര്‍ത്തിച്ച ശേഷം സ്ഥലംമാറി പോകുന്ന എസ്.ഐ ബൈജുവിനെ എം.പി മെമന്‍േറാ നല്‍കി ആദരിച്ചു. റെസിഡന്‍റ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ കമാല്‍ എം. മാക്കിയില്‍ അധ്യക്ഷത വഹിച്ചു. പുന്നപ്ര എസ്.ഐ എം.കെ. രമേഷ്, റെസിഡന്‍റ്സ് അസോസിയേഷന്‍ കണ്‍വീനര്‍ ഷമീര്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. സുലേഖ, സിവില്‍ പൊലീസ് ഓഫിസര്‍ രംഗനാഥ്, സി. രാധാകൃഷ്ണന്‍, ഇ.കെ. ജയന്‍, അന്‍വര്‍, രാജ്കുമാര്‍, ഉല്ലാസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.