ചെറുവത്തൂര്‍: കനത്ത വിലക്കയറ്റത്തിനിടയിലും ഓണവിപണിയിലെ കുടുംബശ്രീ ചന്തകള്‍ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നു. കര്‍ഷകരില്‍നിന്ന് സാധനങ്ങള്‍ വാങ്ങി ലാഭം കുറച്ച് ഉപഭോക്താക്കളിലേക്കത്തെിച്ചാണ് കുടുംബശ്രീ ചന്തകള്‍ വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നത്. ഓണവിപണിയില്‍ ഓണസദ്യക്കാവശ്യമായ മുഴുവന്‍ വിഭവങ്ങളും ലഭ്യമാകുന്നുമുണ്ട്. നീലേശ്വരം ബ്ളോക് പഞ്ചായത്തിന്‍െറ ഓണചന്ത കാലിക്കടവില്‍ പ്രവര്‍ത്തനം തുടങ്ങി. ഓരോ പഞ്ചായത്തുകള്‍തോറും ഓരോ കുടുംബശ്രീ ഓണചന്തകളാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ യൂനിറ്റുകള്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളും പ്രദേശത്തെ കര്‍ഷകരില്‍നിന്ന് സമാഹരിക്കുന്ന വിഭവങ്ങളുമെല്ലാം ഓണചന്തയെ സമ്പന്നമാക്കുന്നു. കറിപൗഡറുകള്‍, പായസക്കൂട്ട്, നെയ്ച്ചോര്‍, പലഹാരം, അച്ചാര്‍ മുതല്‍ വീട്ടിലേക്കാവശ്യമായ പാത്രങ്ങള്‍, അടുക്കള സാമഗ്രികള്‍, പായ, ചവിട്ടി എന്നിവയെല്ലാം കുടുംബശ്രീ ചന്തകളില്‍നിന്ന് ന്യായവിലക്ക് ലഭിക്കും. ഉത്രാടം വരെ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെ കുടുംബശ്രീ ചന്തകള്‍ പ്രവര്‍ത്തിക്കും. വിലക്കുറവിന്‍െറ മെച്ചം നേരിട്ടറിഞ്ഞവര്‍ ഈ ഓണനാളില്‍ കുടുംബശ്രീ ചന്തകളിലേക്കൊഴുകുകയാണ്. പടന്ന മൂസാഹാജി മുക്കില്‍ അങ്കണവാടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ചന്തയില്‍ കഴിഞ്ഞ ദിവസം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. കുടുംബശ്രീ അംഗങ്ങള്‍തന്നെ ഉല്‍പാദിപ്പിക്കുന്ന പഴം, ചേന, മത്തന്‍, വെള്ളരി, വിവിധതരം പലഹാരങ്ങള്‍, അച്ചാറുകള്‍, മണ്‍പാത്രങ്ങള്‍ എന്നിവക്കാണ് ആവശ്യക്കാര്‍ ഏറെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.