പാലക്കാട്: ഭക്ഷ്യസുരക്ഷ വകുപ്പിന്‍െറ നേതൃത്വത്തില്‍ വാളയാര്‍, മീനാക്ഷിപുരം ചെക്പോസ്റ്റുകളില്‍ ലാബ് ഉള്‍പ്പെടെയുള്ള പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങി. ഓണം പ്രമാണിച്ച് ആരംഭിച്ച പരിശോധന കേന്ദ്രം സെപ്റ്റംബര്‍ ആറ് വരെ തുടരും. ചെക്പോസ്റ്റ് വഴി എത്തുന്ന പാലും വെളിച്ചെണ്ണയും പരിശോധിച്ച് മായമില്ളെന്ന് ഉറപ്പുവരുത്തുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമീഷണര്‍ എന്‍. ഹലീല്‍ അറിയിച്ചു. ആധുനിക പരിശോധന സംവിധാനമുള്ള ലാബാണ് ചെക്പോസ്റ്റില്‍ സജ്ജീകരിച്ചത്. പത്ത് മുതല്‍ 15 മിനിറ്റിനുള്ളില്‍ ഫലം അറിയാനാകും. ഫുഡ് ഇന്‍സ്പെക്ടര്‍മാരും ടെക്നീഷ്യന്‍മാരുമാണ് നേതൃത്വം നല്‍കുന്നത്. ഓണക്കാലത്താണ് ഏറ്റവുമധികം പാല്‍ ആവശ്യമുള്ളത്. സീസണില്‍ മലബാറില്‍ മാത്രം പത്ത് ലക്ഷം ലിറ്റര്‍ പാല്‍ ആവശ്യമാണ്. ഒന്നര ലക്ഷം ലിറ്ററോളം പാലാണ് അയല്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നത്. ഫോര്‍മലിന്‍ ഉള്‍പ്പെടെ രാസവസ്തുക്കള്‍ ചേര്‍ത്ത പാലാണ് കൊണ്ടുവരുന്നതെന്ന വ്യാപകമായ പരാതി നിലനില്‍ക്കുന്നുണ്ട്. വെളിച്ചെണ്ണയില്‍ മായം കലര്‍ത്തി വിപണിയിലത്തെിക്കുന്നതായും ആക്ഷേപമുണ്ട്. സെപ്റ്റംബര്‍ ഒന്ന് മുതലാണ് പരിശോധന തുടങ്ങിയത്. പാല്‍, വെളിച്ചെണ്ണ എന്നിവ കയറ്റിവരുന്ന ലോഡുകള്‍ മുഴുവന്‍ പരിശോധിക്കുന്നുണ്ട്. ബുധനാഴ്ച വരെ മായം കണ്ടത്തെിയിട്ടില്ളെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.