ജ്വല്ലറി കൊള്ളയടിക്കാന്‍ ശ്രമം; സംഭവത്തില്‍ ദുരൂഹത

സുല്‍ത്താന്‍ ബത്തേരി: ബത്തേരി ടൗണില്‍ ചുള്ളിയോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ലീല ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമം. ജ്വല്ലറിയോട് ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന ഹോമിയോ ക്ളിനിക്കിന്‍െറ ഭിത്തി തുരന്നാണ് അകത്തുകടന്നത്. ക്ളിനിക്കിനും ജ്വല്ലറിക്കുമിടയില്‍ മരുന്നുകള്‍ വെച്ചിരുന്ന ഷെല്‍ഫ് മറിച്ചിട്ടിട്ടുണ്ട്. സ്വര്‍ണം സൂക്ഷിച്ചിരുന്ന സ്റ്റോര്‍ റൂമും ലോക്കറും ഗ്യാസ് കട്ടറുപയോഗിച്ച് തകര്‍ത്ത നിലയിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാത്രി രണ്ടുമണിയോളം പരിസരത്ത് തട്ടുകട പ്രവര്‍ത്തിച്ചിരുന്നു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടന്‍ ഉടമയും പൊലീസും സ്ഥലത്തത്തെി. ജ്വല്ലറി പരിസരത്തുനിന്ന് ബാഗുകളും ഗ്യാസ് കട്ടറുകളും പൊലീസ് കണ്ടെടുത്തു. ക്ളിനിക്കില്‍ സൂക്ഷിച്ച 5,000ത്തോളം രൂപ നഷ്ടപ്പെട്ടതായി ഉടമ പരാതിപ്പെട്ടു. സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ളെന്നാണ് സൂചന. ജില്ലാ പൊലീസ് ചീഫ്, മാനന്തവാടി ഡി.വൈ.എസ്.പി എന്നിവര്‍ സ്ഥലത്തത്തെി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. സ്ഥലത്ത് പൊലീസ് കാവലേര്‍പ്പെടുത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നിഗമനം. ഹര്‍ത്താലായതിനാല്‍ ചൊവ്വാഴ്ച വേണ്ടത്ര അന്വേഷണം നടത്താന്‍ പൊലീസിനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.