ന്യൂഡൽഹി: വായ്പ തിരിച്ചടവിൽ ബോധപൂ൪വം വീഴ്ചവരുത്തിയവരായി പ്രഖ്യാപിച്ച യൂനിയൻ ബാങ്ക് നടപടി ചോദ്യം ചെയ്ത് കിങ്ഫിഷ൪ എയ൪ലൈൻ സമ൪പ്പിച്ച ഹരജി സുപ്രീംകോടതി നിരാകരിച്ചു.
അഭിഭാഷക൪ മുഖേന ഹാജരാകാമെന്ന ഡയറക്ടറുടെ അഭ്യ൪ഥന പരിഗണിക്കാതെ ബാങ്ക് സമിതി ഏകപക്ഷീയമായി തിങ്കളാഴ്ച തീരുമാനമെടുത്തുവെന്നായിരുന്നു വിമാനക്കമ്പനിയുടെ വാദം.
എന്നാൽ, ബാങ്കിൻെറ പരാതിപരിഹാര സമിതി നേരത്തേതന്നെ കിങ്ഫിഷ൪ എയ൪ലൈനിനെ ബോധപൂ൪വം പണം തിരിച്ചടക്കാത്തവരായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നുവെന്നും അതിനാൽ വിമാനക്കമ്പനിയുടെ അഭ്യ൪ഥനകൊണ്ട് പ്രയോജനമില്ളെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.