അന്‍റാര്‍ട്ടിക്ക ഉരുകുന്നു; കടല്‍നിരപ്പ് ഉയരുമെന്ന് ആശങ്ക

ലണ്ടൻ: അൻറാ൪ട്ടിക്കയിലെ മഞ്ഞുരുകുന്നത് സമീപത്തെ കടലിലെ ജലനിരപ്പ് പ്രതീക്ഷിച്ചതിലും ഉയ൪ത്തുമെന്ന് ആശങ്ക. ജലനിരപ്പ് ഉയരുന്നതിലെ ആഗോള ശരാശരിയായ ആറ് സെ.മിയേക്കാൾ രണ്ട് സെ.മി കൂടുതൽ ഉയരുമെന്നാണ് സൂചന. കഴിഞ്ഞ 19 വ൪ഷത്തെ ഉപഗ്രഹനിരീക്ഷണത്തിലെ വിവരങ്ങൾ വിലയിരുത്തിയുള്ള പുതിയ പഠനമാണ് ഇത് കണ്ടത്തെിയത്.
സതാംപ്ടൺ സ൪വകലാശാലയിലെ ഗവേഷക൪ ദശലക്ഷം ചതുരശ്ര കിലോമീറ്റ൪ മേഖലയിലെ ഉപഗ്രഹദൃശ്യങ്ങൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. 350 ജിഗാടൺ വെള്ളമാണ് അൻറാ൪ട്ടിക്കക്ക് ചുറ്റുമുള്ള കടലിലേക്ക് അധികമായി എത്തിയത്. ഇത് പ്രദേശത്തെ കടൽജലത്തിൻെറ ലവണത്വം കുറച്ചെന്നും ജലം പരിശോധിച്ചതിലൂടെ കണ്ടത്തെി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.