ചിറക്കരയില്‍ വീടുകയറി ആക്രമണം; ഏഴുപേര്‍ക്ക് പരിക്ക്

പാരിപ്പള്ളി: ചിറക്കരയില്‍ മാരകായുധങ്ങളുമായത്തെിയ സംഘം മൂന്നുവീടുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ നാലുസ്ത്രീകളടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. ചിറക്കര പിന്നാംകോണം അശ്വതി ഭവനില്‍ മാധവി (70), ഇവരുടെ മക്കളായ സാവിത്രി (47), സന്ധ്യ (20), സുധി ഭവനില്‍ സുകു (47), രജിത (36), സുധിന്‍ (18), ചരുവിള പുത്തന്‍വീട്ടില്‍ സരസ്വതി (37), എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍വൈരാഗ്യത്തിന്‍െറ പേരിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം. വൈകുന്നേരം അഞ്ചോടെ മാരാകായുധങ്ങളുമായി വാഹനത്തിലത്തെിയ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി പൊലീസ് സ്ഥലത്തത്തെിയതോടെ സംഘം പിന്തിരിഞ്ഞു. ഒരു മണിക്കൂറിന് ശേഷം പൊലീസ് പോയെന്ന് ഉറപ്പാക്കിയതോടെ സംഘം തിരികെയത്തെി ആക്രമണം നടത്തുകയായിരുന്നു. മുമ്പ് ഇവിടെ താമസിക്കുന്ന സ്കൂള്‍ വിദ്യാര്‍ഥിയെ ചിറക്കര സ്വദേശിയായ ബിനു ശല്യം ചെയ്തിരുന്നു. ഇതിനെതിരെ വീട്ടുകാര്‍ കേസ് കോടുക്കുകയും ഇയാള്‍ക്കെതിരെ കോടതി നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇതിലുള്ള പ്രതികാരമായാണ് ആക്രമണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ബിനുവിന്‍െറ പുതിയ വീടിന്‍െറ പ്രവേശകര്‍മം ഞായറാഴ്ച ആയിരുന്നു. ചടങ്ങിനത്തെിയ ഇയാളുടെ കൂട്ടുകാരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പരവൂര്‍ സ്വദേശിയായ അശോകനെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.