ഭരണാധികാരി അംഗീകരിക്കപ്പെടുന്നത് വിവാദങ്ങളില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ -സുധീരന്‍

കൊല്ലം: വിവാദങ്ങളും ആക്ഷേപവുമില്ലാതെ പ്രവര്‍ത്തിക്കുമ്പോഴാണ് ഭരണാധികാരി അംഗീകരിക്കപ്പെടുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. കേന്ദ്രമന്ത്രിയും ഗവര്‍ണറുമായിരുന്ന എ.എ. റഹീം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എത്രകാലം ഭരിച്ചുവെന്നതിലുപരി ജനങ്ങള്‍ക്ക് വേണ്ടി ആക്ഷേപമില്ലാതെ എങ്ങനെ നിലകൊണ്ടുവെന്നതാണ് പരിഗണിക്കേണ്ടത്. ജനം നല്‍കിയ അധികാരം അവര്‍ക്കു വേണ്ടി വിനിയോഗിക്കുന്നതിലാണ് ഭരണാധികാരിയുടെ കഴിവ്. അത്തരം കടമ നിറവേറ്റുന്നതില്‍ വിജയിച്ച വ്യക്തിയാണ് എ.എ. റഹീം. വിവാദങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ പക്വതയോടെയും സൂക്ഷ്മതയോടും കൂടി പ്രതികരിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും സുധീരന്‍ പറഞ്ഞു. കോര്‍പറേഷനില്‍ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ പ്ളസ ്ടു വിദ്യാര്‍ഥികള്‍ക്കും സ്കൂളുകള്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ധാന്യവിതരണം പി.കെ. ഗുരുദാസന്‍ എം.എല്‍.എയും ചികിത്സാ സഹായ വിതരണം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരനും നിര്‍വഹിച്ചു. എന്‍. പീതാംബരക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. എ.എ. റഹീം അനുസ്മരണ കമ്മിറ്റി ചെയര്‍മാന്‍ ടി.എം. ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. എ. യൂനുസ്കുഞ്ഞ്, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡി.സി.സി പ്രസിഡന്‍റ് വി. സത്യശീലന്‍, കൊല്ലം വികസന അതോറിറ്റി ചെയര്‍മാന്‍ എ.കെ. ഹഫീസ്, ബസേലിയോസ് മാര്‍ത്തോമ യാക്കോബ് പ്രഥമന്‍ കാതോലിക്ക ബാവ, എസ്.എന്‍.ഡി.പി യോഗം താലൂക്ക് യൂനിയന്‍ പ്രസിഡന്‍റ് മോഹന്‍ ശങ്കര്‍, എ. ഷാനവാസ്ഖാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, കര്‍ബല ട്രസ്റ്റ് ചെയര്‍മാന്‍ എ.എ. സമദ്, സെക്രട്ടറി ബദരിയ അബ്ദുല്‍ റഷീദ്, ഇ. ഷാനവാസ്ഖാന്‍, ഫാ. ലാസര്‍ എസ്. പട്ടക്കടവ്, എസ്. ദേവരാജന്‍, എം. അബ്ദുല്‍ വഹാബ്, തൊടിയില്‍ ലുക്മാന്‍, എച്ച്. അബ്ദുല്‍ റഹ്മാന്‍, എസ്. നാസറുദ്ദീന്‍, പള്ളിത്തോട്ടം അസീസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.