പാലിയേക്കരയിലെ ടോള്‍വര്‍ധന ഓണത്തിനുശേഷം

ആമ്പല്ലൂര്‍: ദേശീയപാത പാലിയേക്കരയിലെ ടോള്‍വര്‍ധന ഓണത്തിനുശേഷമേയുണ്ടാകൂവെന്ന് കരാര്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിരക്ക് വര്‍ധിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അഞ്ച് മുതല്‍ 20 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ജൂണിലും നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഹൈകോടതി വിധിയുടെ പിന്‍ബലത്തിലാണ് കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ രണ്ട് മാസത്തിനകം നിരക്ക് വീണ്ടും കൂട്ടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.