ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച

അടൂര്‍: ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച രാവിലെ 11ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വിവാഹവാഗ്ദാനം നല്‍കി യുവതിയെ വഞ്ചിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി മാരൂരിനെതിരെ എല്‍.ഡി.എഫ് സമരം നടത്തിയതിനത്തെുടര്‍ന്ന് അദ്ദേഹം ആഗസ്റ്റ് 14ന് രാജിവെച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യു.ഡി.എഫ്-എട്ട്, എല്‍.ഡി.എഫ്-ഏഴ് എന്നതാണ് നിലവിലെ കക്ഷിനില. അധികാരത്തിനുവേണ്ടിയല്ല രാജി ആവശ്യപ്പെട്ടതെന്നും കോണ്‍ഗ്രസ് ഭരണത്തെ അട്ടിമറിക്കില്ളെന്നും എല്‍.ഡി.എഫ് നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസ് തന്നെ ഭരണത്തില്‍ തുടരുമെന്നാണ് സൂചന. മുതിര്‍ന്ന അംഗമെന്ന നിലയില്‍ ഇപ്പോള്‍ ആരോഗ്യ-വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അംഗമായ രാമചന്ദ്രന്‍ ഉണ്ണിത്താന്‍ പ്രസിഡന്‍റാകാനാണ് സാധ്യത. 10 ാം വാര്‍ഡ് അംഗമായ അദ്ദേഹം കര്‍ഷക കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. എട്ടാം വാര്‍ഡ് അംഗവും വികസനകാര്യ സ്ഥിരം സമിതി അംഗവും യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട പാര്‍ലമെന്‍റ് വൈസ് പ്രസിഡന്‍റുമായ അരുണ്‍ രാജിനെയാണ് രണ്ടാമതായി അണിയറയില്‍ പരിഗണിക്കുന്നത്. എന്നാല്‍, വൈസ് പ്രസിഡന്‍റ് സജിനി സുകുവിനെ പ്രസിഡന്‍റാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.