ടൂറിസം മേഖലയില്‍നിന്ന് സെസ് പിരിക്കാന്‍ വനം വകുപ്പ് നീക്കം

കുമളി: പെരിയാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള വിനോദസഞ്ചാര മേഖലയിലെ സ്ഥാപനങ്ങളില്‍നിന്ന് സെസ് പിരിക്കാന്‍ വനം വകുപ്പ് പദ്ധതി തയാറാക്കി. തേക്കടി, കുമളി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവയില്‍നിന്ന് ചുങ്കം പിരിക്കാനാണ് നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി പദ്ധതി തയാറാക്കിയിട്ടുള്ളത്. വനം വകുപ്പ് സെസ് പിരിക്കാന്‍ തീരുമാനിക്കുന്നതിന് മുന്നോടിയായി 2011ല്‍ നടത്തിയ സര്‍വേ പ്രകാരം തേക്കടി, കുമളി മേഖലയില്‍ വിനോദസഞ്ചാരികള്‍ക്ക് താമസിക്കാനായി 1250 ഡബിള്‍ റൂമുകള്‍, 24 സിംഗിള്‍, മൂന്ന് ബെഡിന്‍െറ ആറ്, നാല് ബെഡിന്‍െറ നാല്, ആറ് ബെഡുകളുടെ രണ്ട് റൂമുകള്‍ എന്നിവക്കൊപ്പം ഒമ്പത് ഡോര്‍മിറ്ററികളും ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആകെയുള്ള 1295 താമസയിടങ്ങളില്‍നിന്നായി ഇവയുടെ സൗകര്യങ്ങള്‍ വിലയിരുത്തി 500-3000 രൂപ വരെ മാസന്തോറും സെസ് ഈടാക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. വനം വകുപ്പിന്‍െറ തീരുമാനം നടപ്പാകുന്നതോടെ തേക്കടി, കുമളി മേഖലയിലെ താമസസ്ഥലങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകും. കടുവ സങ്കേതത്തിന് ചുറ്റുമുള്ള വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് കാരണം വന്യജീവി സങ്കേതമാണെന്ന കണ്ടത്തെലാണ് സെസ് ചുമത്തുന്നതിന് പ്രേരകമായിട്ടുള്ളത്. ഇതോടൊപ്പം വിനോദസഞ്ചാര മേഖലയിലെ സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ വന്യജീവി സങ്കേതത്തിലേക്ക് ഒഴുകിയത്തെുന്നത് തടയാനുള്ള നടപടികള്‍ക്കാണ് ചുങ്കത്തുക ഉപയോഗിക്കുകയെന്നും ടൈഗര്‍ കണ്‍സര്‍വേഷന്‍ പ്ളാനിന്‍െറ 2011-21 പദ്ധതി പ്ളാനില്‍ വ്യക്തമാക്കുന്നു. കേന്ദ്ര മന്ത്രിയായിരുന്ന ജയന്തി നടരാജന്‍െറ സാന്നിധ്യത്തില്‍ 2012 ഒക്ടോബര്‍ 12ന് ചേര്‍ന്ന യോഗമാണ് പദ്ധതി അംഗീകരിച്ചത്. പെരിയാര്‍ കടുവ സങ്കേതം ഫീല്‍ഡ് ഡയറക്ടറായിരുന്ന ആര്‍.ആര്‍. ശുക്ള ഉള്‍പ്പെടെ ഉന്നത വനപാലകരാണ് വിവിധ ശിപാര്‍ശകള്‍ നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്ക് മുമ്പാകെ വെച്ചത്. റോസാപ്പൂക്കണ്ടം-ആനവാച്ചാല്‍ മാലിന്യകനാല്‍ വഴി മൂന്നുകോടി ലിറ്റര്‍ മലിനജലം വന്യജീവി സങ്കേതത്തില്‍ എത്തുന്നതായാണ് കണ്ടത്തെിയിട്ടുള്ളത്. മലിനജലസംസ്കരണ യൂനിറ്റ് സ്ഥാപിക്കാന്‍ നടപടി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തു. മലിനജലം ഒഴുകിയത്തെി മുല്ലപ്പെരിയാര്‍ കനാലില്‍ വീണ് തമിഴ്നാട്ടിലേക്കാണ് ഒഴുകുന്നത്. വന്യജീവി സങ്കേതത്തിന്‍െറ സംരക്ഷണത്തിന്‍െറ ഭാഗമായി വര്‍ഷങ്ങള്‍ക്കുമുമ്പ് പൂര്‍ത്തിയാക്കേണ്ടിയിരുന്ന മലിനജല സംസ്കരണ പ്ളാന്‍റ് ഇപ്പോഴും നിര്‍മാണം ആരംഭിക്കാന്‍ കഴിയാതിരിക്കുന്നതിന് പിന്നില്‍ ഫണ്ട് ഇല്ലായ്മയുടെ പ്രശ്നങ്ങളില്ളെന്നത് നേരത്തേ വ്യക്തമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.