രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ മത്സരങ്ങള്‍ 9,10 തീയതികളില്‍

തൊടുപുഴ: രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ വനിതാ വിഭാഗം ജില്ലാ തല മത്സരങ്ങള്‍ സെപ്റ്റംബര്‍ ഒമ്പത്,10 തീയതികളില്‍ മൂലമറ്റം സെന്‍റ് ജോസഫ്സ് കോളജ് ഗ്രൗണ്ട്്, വണ്ടമറ്റം അക്വാറ്റിക് സെന്‍റര്‍, എച്ച്.ആര്‍.സി ടേബിള്‍ ടെന്നീസ് ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും. നാലു ഗ്രൂപ്പുകളിലായി ബാസ്കറ്റ്ബാള്‍, സ്വിമ്മിങ്, ജിംനാസ്റ്റിക്സ്, ഹാന്‍ഡ്ബാള്‍, ഹോക്കി, ടെന്നിസ്, അത്ലറ്റിക്സ്, ബാഡ്മിന്‍റണ്‍, ടേബിള്‍ ടെന്നിസ്, കബഡി, ഖോ-ഖോ, വോളിബാള്‍ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ബ്ളോക്കിന് കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെയും സ്കൂളുകളിലെയും കായികതാരങ്ങള്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ബ്ളോക് -ഇന്‍ ചാര്‍ജിന് പേരു നല്‍കണം. പൈക്കയില്‍ ഉള്‍പ്പെട്ട ഗ്രാമ- ബ്ളോക്- പഞ്ചായത്തുകള്‍ തങ്ങളുടെ സെന്‍ററിലെ കുട്ടികളുടെ പട്ടികയും ബ്ളോക്- ഇന്‍ ചാര്‍ജിന് നല്‍കണം. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് മെഡലുകള്‍, മെറിറ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് പ്രതിദിനം 100 രൂപ പ്രകാരം ഭക്ഷണ- താമസ ചെലവിലേക്കായി നല്‍കും. മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 350, 250,150 രൂപ പ്രകാരം പ്രൈസ് മണി നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി 25 വയസ്സില്‍ താഴെയാണ്. വിദ്യാര്‍ഥിനികള്‍ അവരുടെ ജനനത്തീയതി, വിലാസം എന്നിവ സംബന്ധിച്ച് അതത് സ്കൂള്‍ പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍/ എന്നിവരില്‍നിന്നും വിദ്യാര്‍ഥിനികള്‍ അല്ലാത്തവര്‍ അവരുടെ ജനനത്തീയതി, വിലാസം എന്നിവ സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയില്‍നിന്നും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ജില്ലാ മത്സരങ്ങളിലേക്കുള്ള എന്‍ട്രികള്‍ ഈമാസം നാലിനകം മൂലമറ്റം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസില്‍ ലഭിക്കണം. ഫോണ്‍: 04862 252236, 9495023499, 8547575248.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.