നെല്‍കൃഷി നശിച്ചാല്‍ ജലമില്ലാതാകും –മന്ത്രി ജയലക്ഷ്മി

കല്‍പറ്റ: കേരളത്തില്‍ ഇന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന് മുഖ്യകാരണം നെല്‍കൃഷിയില്‍നിന്ന് മലയാളികള്‍ പിന്തിരിഞ്ഞതാണെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി. കല്‍പറ്റ ബ്ളോക് പഞ്ചായത്ത് നടപ്പാക്കുന്ന ഒറ്റഞാര്‍ കൃഷിയുടെ രണ്ടാംഘട്ട ഉദ്ഘാടനം കോക്കുഴിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നമുക്ക് ആവശ്യത്തിനുള്ള അരി കര്‍ണാടകയില്‍നിന്നും ആന്ധ്രയില്‍ നിന്നുമാണ് വരുന്നത്. ആവശ്യത്തിനുള്ള നെല്ല് ഇവിടെ തന്നെ ഉല്‍പാദിപ്പിച്ച് നെല്‍വയലുകളെ സംരക്ഷിക്കണം. അതിലൂടെ ജലസംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യാം. അതിന് ഉപകരിക്കുന്ന പദ്ധതിയാണ് കല്‍പറ്റ ബ്ളോക് പഞ്ചായത്ത് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വൈ. പ്രസിഡന്‍റ് റുഖിയ ടീച്ചര്‍, നസീര്‍ ആലക്കല്‍, ആയിഷ ഹനീഫ, എം.ആര്‍. ബാലകൃഷ്ണന്‍, സലീം മേമന, ബി. ഉണ്ണികൃഷ്ണന്‍, ഷംസുദ്ദീന്‍ അരപ്പറ്റ, പുഷ്പലത, സി.ടി. ചാക്കോ, പഞ്ചാര ഉസ്മാന്‍, ബിന്ദു എന്നിവര്‍ സംസാരിച്ചു. കോക്കുഴി നീര്‍ത്തടത്തിന്‍െറ കീഴില്‍ 16 കര്‍ഷക കുടുംബങ്ങളാണ് ഈ കൃഷിയിലുള്‍പ്പെട്ടത്. കൃഷിക്ക് വേണ്ടിയുള്ള എല്ലാ ചെലവുകളും ബ്ളോക് പഞ്ചായത്താണ് വഹിക്കുന്നത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് അതത് നീര്‍ത്തട കമ്മിറ്റികളാണ്. ചോമാല വിത്തുകളാണ് കൃഷിക്കുപയോഗിക്കുന്നത്. കൂടുതല്‍ വിളവും കുറഞ്ഞ ചെലവുമാണ് പ്രത്യേകത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.