നാലാം പ്ളാറ്റ്ഫോമിലത്തൊന്‍ കടമ്പകളേറെ

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ മിഠായിത്തെരുവ് ഭാഗത്തുനിന്ന് നാലാം പ്ളാറ്റ്ഫോമിലേക്ക് നടന്നുപോകാന്‍ കടമ്പകളേറെ കടക്കണം. റെയില്‍ വൈദ്യുതിവത്കരണ ഭാഗമായി ഈയിടെ ഉയര്‍ത്തിയ ഒന്നാം മേല്‍പാലത്തില്‍ മതിയായ ഫുട്പാത്ത് ഇല്ലാത്തതും നാലാം പ്ളാറ്റ്ഫോമിലേക്കുള്ള റോഡും കവാടവും കുഴികള്‍ നിരന്ന് വെള്ളം കയറിയതുമാണ് പ്രശ്നം. മേല്‍പാലം ഉയര്‍ത്തിയപ്പോള്‍ തെക്കുഭാഗം ഫുട്പാത്താണ് നന്നാക്കാതെയിട്ടിരിക്കുന്നത്. പൈപ്പുകളും മറ്റുമുള്ളതിനാല്‍ ഈ ഭാഗം സ്ളാബിടാതെ നിര്‍ത്തിയിരിക്കയാണ്. വടക്കുഭാഗം ഫുട്പാത്ത് മാത്രമാണ് ആശ്രയം. മേല്‍പാലത്തില്‍ പടിഞ്ഞാറുഭാഗം പല ഭാഗത്തും പൈപ്പ് വെള്ളം പൊട്ടിയൊലിച്ച് തകര്‍ന്നിട്ടുണ്ട്. വലിയങ്ങാടി ഭാഗത്തുനിന്ന് നാലാം പ്ളാറ്റ് ഫോമിലേക്കുള്ള കവാടത്തില്‍ വലിയ കുഴിയില്‍ നിറയെ വെള്ളമാണ്. മേല്‍പാലം ഉയര്‍ത്തിയെങ്കിലും ടാറിടലും മറ്റും നടക്കാത്തതിനാല്‍ വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടാവുന്നു. നഗരമുഖമായിട്ടും നാലാം പ്ളാറ്റ്ഫോം കവാടത്തിലെ പുല്‍മേടുകളും ചെടികളും പരിചരണമില്ലാതെ നശിച്ചു. ഒന്നാം പ്ളാറ്റ്ഫോമില്‍നിന്ന് നാലാം പ്ളാറ്റ്ഫോമിലേക്ക് നടപ്പാതയുണ്ടെങ്കിലും മിഠായിത്തെരുവുഭാഗത്തുനിന്ന് ഒന്നാം പ്ളാറ്റ്ഫോമില്‍ കയറാതെ എളുപ്പത്തില്‍ നാലാം പ്ളാറ്റ്ഫോമിലേക്ക് വരുന്നവര്‍ക്കും വലിയങ്ങാടി, കുറ്റിച്ചിറ ഭാഗത്തേക്ക് പോകുന്നവര്‍ക്കുമാണ് ബുദ്ധിമുട്ടേറെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.