മാധ്യമരംഗത്തെ ഫാഷിസ്റ്റ്വത്കരണം മതേതരത്വത്തിന് ഭീഷണി –സെമിനാര്‍

കോഴിക്കോട്: മാധ്യമമേഖല ഫാഷിസ്റ്റ്വത്കരിക്കാനുള്ള ശ്രമം രാജ്യത്തിന്‍െറ മതേതരത്വത്തിന് ഭീഷണിയാകുമെന്ന് സെമിനാര്‍. പുളിക്കല്‍ ജാമിഅ സലഫിയയുടെ 30ാം വാര്‍ഷികത്തിന്‍െറ ഭാഗമായി കെ.പി. കേശവമേനോന്‍ ഹാളില്‍ നടത്തിയ ‘മാധ്യമ നൈതികതയുടെ വര്‍ത്തമാനം’ സെമിനാര്‍ കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ഗവണ്‍മെന്‍റിന്‍െറ മദ്യനയവും ബ്ളേഡ് മാഫിയകള്‍ക്കെതിരായ നടപടികളും ഇത്തരം പ്രവണതകളെക്കുറിച്ച് സമൂഹത്തില്‍ ശക്തമായ ചര്‍ച്ചക്കുവഴിവെച്ചിട്ടുണ്ടെന്നും ഇത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചന്ദ്രിക ചീഫ് കോഓഡിനേറ്റര്‍ ഹമീദ് വാണിമേല്‍ വിഷയാവതരണം നടത്തി. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം. സുധീന്ദ്ര കുമാര്‍, തേജസ് റെസിഡന്‍റ് എഡിറ്റര്‍ ഷെരീഫ് കാരന്തൂര്‍, ‘മാധ്യമം’ സീനിയര്‍ സബ് എഡിറ്റര്‍ കെ.എ. സൈഫുദ്ദീന്‍, കെ.എന്‍.എം സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫിക്കര്‍ അലി, കോളമിസറ്റ് പി.പി. ഉമര്‍ ഫാറൂഖ്, ന്യൂസ് കേരള എഡിറ്റര്‍ നിസാര്‍ ഒളവണ്ണ എന്നിവര്‍ സംസാരിച്ചു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. മാധ്യമ ശില്‍പശാല പ്രസ് ക്ളബ് പ്രസിഡന്‍റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. ടി.പി. അബ്ദുല്‍ റസാഖ് ബാഖവി അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, വിചിന്തനം പത്രാധിപര്‍ ഇ.കെ.എം. പന്നൂര്‍, ഇസ്ഹാഖലി കല്ലിക്കണ്ടി, ജാമിഅ സലഫിയ കോളജ് യൂനിയന്‍ ചെയര്‍മാന്‍ എം. ഷബീര്‍ എന്നിവര്‍ ക്ളാസെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.