മൂവാറ്റുപുഴ: അറ്റകുറ്റപ്പണി നടത്താന്‍ ഫണ്ടില്ല, നഗരത്തില്‍ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം റോഡിലൊഴുകുന്നത് വ്യാപകമായി. മൂവാറ്റുപുഴ വാട്ടര്‍ അതോറിറ്റി ഡിവിഷന് കീഴിലാണ് വ്യാപകമായി പൈപ്പുകള്‍ പൊട്ടി കുടിവെള്ളം റോഡിലൊഴുകുന്നത്. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം പൈപ്പുകള്‍ പൊട്ടിയ നിലയിലാണ്. കാവുംപടി റോഡ്, റോട്ടറി റോഡ്, പിറവം റോഡ്, എം.സി റോഡ് തുടങ്ങിയ പി.ഡബ്ള്യു.ഡി റോഡുകളിലെല്ലാം പൈപ്പുകള്‍ പൊട്ടി കുടിവെള്ളം റോഡിലൊഴുകുന്നത് നിത്യകാഴ്ചയാണ്. സംഭവം രൂക്ഷമായി വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടും നടപടികളൊന്നും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണം നല്‍കാനുള്ളതുകൊണ്ട് പ്രവൃത്തി ഏറ്റെടുക്കാന്‍ തയാറാകാത്തതാണ് അറ്റകുറ്റപ്പണികള്‍ വൈകാന്‍ കാരണം. മൂന്നുവര്‍ഷത്തെ കുടിശ്ശിക നല്‍കാനുണ്ടെന്നാണ് സൂചന. കഴിഞ്ഞ മാസം കീച്ചേരിപ്പടിയില്‍ പ്രധാന പൈപ്പുകള്‍ പൊട്ടിയപ്പോഴും പ്രശ്നം ഉടലെടുത്തിരുന്നു. ഒടുവില്‍ ദിവസങ്ങള്‍ക്ക് ശേഷം ഉന്നത ഇടപെടലുകളത്തെുടര്‍ന്നാണ് ജോലികള്‍ തീര്‍ത്തത്. മൂവാറ്റുപുഴ നഗരത്തിലെ തര്‍ബിയത്ത് റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍കൂടിയായ മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. കബീര്‍ ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കി. എന്നാല്‍, തീരുമാനമാകാതെ വന്നതോടെ കഴിഞ്ഞ ദിവസം ഓഫിസില്‍ നേരിട്ടത്തെി പരാതിപ്പെട്ടെങ്കിലും ഫണ്ടില്ളെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധമടക്കമുള്ള സമരരംഗത്തേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് പരിസരവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.