കിഴക്കമ്പലത്ത് സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

പള്ളിക്കര: കിഴക്കമ്പലത്ത് സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജിലും 13 പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ട്വന്‍റി-20യുടെ ഓണംമേളയായ ഓണോത്സവവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്റ്റാളിലേക്ക് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്റ്റാളിന് പഞ്ചായത്തിന്‍െറ അനുമതി വാങ്ങിയില്ളെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. രാത്രി ഒമ്പതോടെ സ്റ്റാളിന് മുന്നില്‍ വെച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. 10.30ഓടെ ആര്‍.ഡി.ഒ സ്ഥലത്തത്തെി ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. 11.30ഓടെ സംഘര്‍ഷം മൂര്‍ച്ഛിക്കുകയും ലാത്തിച്ചാര്‍ജില്‍ കലാശിക്കുകയുമായിരുന്നു. കുന്നത്തുനാട് എസ്.ഐ അലിയാര്‍, പെരുമ്പാവൂര്‍ എ.എസ്.ഐ അബ്ദുറഹ്മാന്‍ ഉള്‍പ്പെടെ 13 പൊലീസുകാര്‍ക്കും ബ്ളോക് മെംബര്‍ കെ. കുഞ്ഞുമുഹമ്മദ് അടക്കം നിരവധി പേര്‍ക്കും പരിക്കേറ്റു. ഇവരെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിലും വിവിധ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ഒരു നാഷനല്‍ പെര്‍മിറ്റ് ലോറിയും കത്തി നശിച്ചിട്ടുണ്ട്. യാക്കോബ് പീടിയേക്കല്‍, അഖില്‍ മലയിടംതുരുത്ത്, മാത്തുക്കുട്ടി നമ്മനാരി, ഹാരിസ്, എസ്.ഐ മോഹനന്‍ പൊലിസുകാരായ സുരേഷ്, ബിജു, ഉണ്ണിക്കുട്ടന്‍, അമല്‍ മോഹന്‍, ഋഷികേഷന്‍, ബിനീഷ്, ഡയസ്,സുധീഷ്,സാബുകെ. പീറ്റര്‍, എന്നിവരെയാണ് പഴങ്ങനാട് ഹോസ്പിറ്റല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ഹാരിസിനെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു. വ്യാഴാഴ്ച രാത്രി മുതല്‍ പ്രത്യേക അറിയിപ്പുണ്ടാകുന്നതുവരെ സംഘര്‍ഷമേഖലയില്‍ 144 പ്രഖ്യാപിച്ചതായി ആര്‍.ഡി.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.