ഉപയോഗിച്ച സിറിഞ്ചുകളും ഡ്രിപ് സെറ്റുകളും പിടികൂടി

കാട്ടാക്കട: പ്രദേശത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഉപയോഗശേഷം സൂക്ഷിച്ചിരുന്ന സിറിഞ്ചുകളും ഡ്രിപ് സെറ്റുകളും സ്വകാര്യ ആശുപത്രിയില്‍നിന്ന് കണ്ടെടുത്തു. സിറിഞ്ച്, ഡ്രിപ് സെറ്റ് എന്നിവയുള്‍പ്പെടെ 16 ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു. കാട്ടാക്കട മമല്‍ ആശുപത്രിയില്‍നിന്നാണ് ഇവ കണ്ടത്തെിയത്. ഇവ പ്രത്യേക കേന്ദ്രത്തിലത്തെിച്ച് വീണ്ടും ഉപയോഗിക്കാനാണ് സൂക്ഷിച്ചിരുന്നതെന്നും ആരോപണമുണ്ട്. ആശുപത്രിയിലെ ലാബിലെ ടെക്നീഷ്യന്മാരുള്‍പ്പെടെ പലരും യോഗ്യതാ സര്‍ട്ടിഫിക്കറ്റില്ലാത്തവരാണെന്നും ലാബിലെ പരിശോധനയില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഉപയോഗിക്കുന്നതായും കണ്ടത്തെി. കാട്ടാക്കടയിലെ നിരവധി സ്വകാര്യ ലാബുകളിലും സംഘം പരിശോധന നടത്തി. ആര്യ, ദേവി എന്നീ ലാബുകളിലും യോഗ്യത ഇല്ലാത്ത ടെക്നീഷ്യന്മാരാണ് പരിശോധന നടത്തുന്നതെന്നും കണ്ടത്തെിയിട്ടുണ്ട്. ലാബുകളെല്ലാം വേണ്ടത്ര ശുചിത്വം പാലിക്കാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. മേഖലയിലെ ലാബുകളിലെ പരിശോധനാഫലങ്ങളില്‍ വ്യാപക തെറ്റുകള്‍ ഉള്ളതായി അടുത്തിടെ നടത്തിയ അന്വേഷണങ്ങളില്‍ കണ്ടത്തെിയിരുന്നു. സേഫ് കേരളയുടെ ഭാഗമായി കാട്ടാക്കട മെഡിക്കല്‍ ഓഫിസര്‍ ഡോ. വിനോജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സത്യന്‍, ഷാജി, രാജേശ്വരി, ഗോപിനാഥന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.