എക്സൈസ് റെയ്ഡില്‍ 123 പേര്‍ പിടിയില്‍

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം ഡിവിഷനില്‍ സ്പിരിറ്റിന്‍െറയും വ്യാജമദ്യത്തിന്‍െറയും ഉല്‍പാദനവും വിതരണവും തടയുന്നതിന് എക്സൈസ് റെയ്ഡ് ശക്തമാക്കുന്നു. ഓണത്തോടനുബന്ധിച്ച് ഒരുമാസം നീളുന്ന സ്പെഷല്‍ ഡ്രൈവ് പിരിഡായി കണക്കാക്കി എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഡിവിഷനില്‍ 871 റെയ്ഡുകള്‍ നടത്തി. 110 അബ്കാരി കേസുകളും ഒമ്പത് എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. 123 പ്രതികളെ പിടികൂടുകയും 260 ലിറ്റര്‍ സ്പിരിറ്റ്, 30 ലിറ്റര്‍ ചാരായം, 143 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, നാല് കിലോയോളം കഞ്ചാവ്, 3870 ലിറ്റര്‍, 56 ലിറ്റര്‍ അരിഷ്ടം, ഇവ കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. വരുംദിവസങ്ങളില്‍ തലസ്ഥാന നഗരത്തില്‍ റെയ്ഡുകള്‍ ശക്തമാക്കുമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ കെ. മുഹമ്മദ് റഷീദ് പറഞ്ഞു. ഇതിന്‍െറ ഭാഗമായി ജില്ലയില്‍ വ്യാജമദ്യ ഉല്‍പാദനം, വിതരണം, കടത്ത്, സ്പിരിറ്റ് കടത്ത് തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ ബന്ധപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.