കെ.ടി.ഡി.സി മംഗല്യ ഹോട്ടലും കല്യാണമണ്ഡപവും ദേവസ്വം ഒഴിപ്പിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്‍െറ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.ടി.ഡി.സി മംഗല്യ ഹോട്ടലും കല്യാണമണ്ഡപവും ദേവസ്വം ഭാഗികമായി ഒഴിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ തലത്തിലുണ്ടായ ഇടപെടലിനെ തുടര്‍ന്ന് റസ്റ്റാറന്‍റും ഓഫിസും ജീവനക്കാര്‍ ഉപയോഗിക്കുന്ന മുറിയും മാത്രം ഒഴിപ്പിച്ചില്ല. കെ.ടി.ഡി.സി ജീവനക്കാര്‍ പ്രതിരോധിച്ചതിനെ തുടര്‍ന്ന് പൊലീസ് സഹായത്തോടെയാണ് ദേവസ്വം ഉദ്യോഗസ്ഥര്‍ കെട്ടിടത്തിലെ മുറികള്‍ ഒഴിപ്പിച്ചത്. 13 മുറികളും രണ്ട് ഹാളുകളും താഴിട്ട് പൂട്ടി സീല്‍ചെയ്തു. മന്ത്രിതലത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും തല്‍ക്കാലം ഒഴിപ്പിക്കരുതെന്നും കെ.ടി.ഡി.സി ജീവനക്കാര്‍ നടത്തിയ അഭ്യര്‍ഥന മാനിക്കാതെയാണ് ദേവസ്വം ഒഴിപ്പിക്കലുമായി മുന്നോട്ട് പോയത്. എന്നാല്‍, മാസങ്ങള്‍ക്ക് മുമ്പ് തന്നെ കെ.ടി.ഡി.സിക്ക് നോട്ടീസ് നല്‍കിയിരുന്നതായി ദേവസ്വം അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിന് ശേഷം വാടക കരാര്‍ പുതുക്കിയിരുന്നില്ല. പിന്നീട് കെ.ടി.ഡി.സി വാടക നല്‍കിയെങ്കിലും ദേവസ്വം തിരിച്ചയച്ചു. നിയമാനുസൃതമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് ഒഴിപ്പിക്കല്‍ നടത്തിയതെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. ക്യൂ കോംപ്ളക്സ് നിര്‍മാണത്തിന് സത്രം ബില്‍ഡിങ് പൊളിക്കുമ്പോള്‍ ദേവസ്വം മതഗ്രന്ഥശാലക്കും ചുമര്‍ ചിത്ര പഠനകേന്ദ്രത്തിനും സ്ഥലം കണ്ടത്തൊനാണ് വൈജയന്തി ബില്‍ഡിങ്ങിലെ കെ.ടി.ഡി.സി ഹോട്ടല്‍ ഒഴിപ്പിക്കുന്നതെന്നും അവര്‍ വിശദീകരിച്ചു. കെ.ടി.ഡി.സി ജീവനക്കാരുടെ പ്രതിഷേധത്തത്തെുടര്‍ന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ. മുരളീധന്‍ സ്ഥലത്തത്തെി കെ.ടി.ഡി.സി മാനേജര്‍ എം.കെ. മുരുകേശനുമായി ചര്‍ച്ച നടത്തി. ടെമ്പിള്‍ സി.ഐ എം.യു. ബാലകൃഷ്ണന്‍, എസ്.ഐ എ.സി. നന്ദകുമാര്‍ എന്നിവരും സ്ഥലത്തത്തെിയിരുന്നു. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, ടൂറിസം മന്ത്രി അനില്‍കുമാര്‍ എന്നിവരുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തല്‍ക്കാലം നടപടികള്‍ നിര്‍ത്താന്‍ ധാരണയായി. തിങ്കളാഴ്ച കെ.ടി.ഡി.സി ചെയര്‍മാന്‍ വിജയന്‍ തോമസ് ഗുരുവായൂരിലത്തെി ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹനുമായി ചര്‍ച്ച നടത്തും. തിങ്കളാഴ്ച ദേവസ്വം ഭരണസമിതി യോഗം ചേരുന്നുണ്ട്. ഒഴിപ്പിച്ച മുറികള്‍ വിട്ടുകൊടുക്കില്ളെന്ന് അഡ്മിനിസ്ട്രേറ്റര്‍ കെ. മുരളീധരന്‍ പറഞ്ഞു. സീല്‍ ചെയ്ത മുറികള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.