പാണ്ടിക്കാട്: ഭാര്യാ സഹോദരിയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയെ പാണ്ടിക്കാട് സി.ഐ ആര്‍. മനോജ്കുമാര്‍ അറസ്റ്റ് ചെയ്തു. പള്ളികണ്ടി ഹമീദാണ് (38) പിടിയിലായത്. പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളില്‍ ഹോട്ടല്‍ പണിയും കൂലിപ്പണിയും ചെയ്തുകഴിയുകയായിരുന്ന പ്രതി ഒരു വര്‍ഷം മുമ്പാണ് പാണ്ടിക്കാട് നിന്ന് വിവാഹം കഴിച്ചത്. ഭാര്യാവീട്ടില്‍ താമസിക്കുന്നതിനിടയില്‍ ഭാര്യാ സഹോദരിയെ ശാരീരികമായി പീഡിപ്പിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിയുടെ ഇംഗിതത്തിന് യുവതി വഴങ്ങാത്തതിന്‍െറ ദേഷ്യത്തില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലെ കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനിടെ പിറകിലൂടെ ചെന്ന പ്രതി യുവതിയെ കിണറ്റിലേക്ക് തള്ളിയിട്ടു. വെള്ളത്തില്‍ മുങ്ങിത്താഴുന്നതിനിടെ യുവതി പൈപ്പ്ലൈനില്‍ പിടിച്ച് തൂങ്ങി. രക്ഷപ്പെടുമെന്ന് കണ്ട് പ്രതിയും കിണറ്റിലേക്ക് ചാടി യുവതിയെ വലിച്ചിട്ട് വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ബഹളംകേട്ട് വീട്ടുകാരും പരിസരവാസികളും ഓടിക്കൂടി. രണ്ടുപേരെയും കരക്കുകയറ്റി. യുവതിയുടെ പരാതിപ്രകാരം പീഡനത്തിനും കൊലപാതക ശ്രമത്തിനും പാണ്ടിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ശനിയാഴ്ച മാരാട്ടപ്പടിയില്‍നിന്ന് സി.ഐയും സംഘവും പ്രതിയെ പിടികൂടുകയായിരുന്നു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ വേണുഗോപാല്‍, പൊലീസുകാരായ അംബിക, ഗിരീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.