വഞ്ചിയപകടം: മൂന്ന് പേരെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

തൃശൂര്‍: ചേറ്റുപ്പുഴ കോള്‍പാടത്ത് വഞ്ചിമറിഞ്ഞ് അപകടത്തില്‍പെട്ട മൂന്നുപേരെ ഫയര്‍ഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. ലാലൂര്‍ നിവാസികളായ കളിക്കത്ത് വീട്ടില്‍ രാമദാസ്(42), മണ്ണാത്ത് വീട്ടില്‍ ചന്ദ്രന്‍(42), പന്നിയങ്കര ഇല്ലിക്കല്‍ വീട്ടില്‍ രജീഷ്(28) എന്നിവരെയാണ് ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്. കോള്‍പാടം റോഡില്‍നിന്ന് 400 മീറ്റര്‍ അകലെയാണ് വഞ്ചിമറിഞ്ഞത്. മീന്‍വളര്‍ത്തിയിരുന്ന ഭാഗത്തേക്ക് തീറ്റയുമായി ചെറിയ വള്ളത്തില്‍ പോകുന്നതിനിടെ ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. മറിഞ്ഞ വഞ്ചിയില്‍ പിടിച്ചു വെള്ളത്തില്‍ താഴ്ന്നുപോകാതെ കിടന്ന മൂവരുടെയും നിലവിളികേട്ട് പ്രദേശവാസിയായ പ്രേമയാണ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത്. അരിമ്പൂരില്‍ പുത്തന്‍കോള്‍ പാടത്ത് കനാലില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ യുവാക്കളുടെ മൃതദേഹം പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിനു ശേഷമാണ് ഇവിടേക്ക് ഫയര്‍ഫോഴ്സ് കുതിച്ചത്തെിയത്. ചെളിയും ചണ്ടിയും കോള്‍ചാലുകളും നിറഞ്ഞ വെള്ളക്കെട്ടിലേക്ക് വടമെറിഞ്ഞ് ജീവന്‍രക്ഷാഉപകരണങ്ങള്‍ സഹിതം നീങ്ങിയ ഫയര്‍ഫോഴ്സ് സംഘം പത്തുമിനിറ്റിനകം വെള്ളത്തില്‍വീണവരുടെ അടുത്തത്തെി. കയറില്‍ ബന്ധിച്ച് ടയര്‍ട്യൂബില്‍ കയറ്റി മൂന്നുപേരെയും കരക്കത്തെിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കി. സ്റ്റേഷന്‍ ഓഫിസര്‍ എ.എല്‍. ലാസറിന്‍െറ നേതൃത്വത്തില്‍ ലീഡിങ് ഫയര്‍മാന്‍ ബി. ഹരികുമാര്‍, ഡ്രൈവര്‍മാരായ ജോണ്‍ ബ്രിട്ടോ, കെ.എസ്. ശശി, സുരേഷ്കുമാര്‍, ടി.ജി. ഷാജന്‍, ഫയര്‍മാന്മാരായ നൗഷാദ്, രാജേഷ്, ദിനൂപ്, സജിന്‍ ജോസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.