പാഴ്വസ്തുക്കളിലൂടെ സനോജ് രൂപപ്പെടുത്തുന്നത് സുന്ദര കലാരൂപങ്ങള്‍

കോങ്ങാട്: പാഴ്വസ്തുക്കള്‍ വലിച്ചെറിയും മമ്പ് ഓര്‍ക്കുക, നിങ്ങള്‍ വലിച്ചെറിയുന്നവയില്‍ നിന്ന് വീണ്ടും ഉല്‍പന്നങ്ങള്‍ നിര്‍മിക്കാമെന്ന്. ഇത്തരത്തില്‍ പാഴ്വസ്തുക്കളില്‍ നിന്ന് തന്‍െറ കലാവിരുതിലൂടെ ധാരാളം ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് മാതൃകയാകുകയാണ് എഴക്കാട് പടിഞ്ഞാറെ വീട്ടില്‍ കൃഷ്ണന്‍ എന്ന തെയ്യന്‍െറ മകന്‍ സനോജ്. രണ്ട് പതിറ്റാണ്ട് കാലമായി ചിത്രകലയിലും പെയിന്‍റിങ്ങിലും ശില്‍പങ്ങളുടെ നിര്‍മാണത്തിലും വ്യാപൃതനാണ് ഈ മുപ്പൊത്തൊന്നുകാരന്‍. പാഴ്വസ്തുക്കളുപയോഗിച്ചാണ് ശില്‍പങ്ങളും സുന്ദര സൃഷ്ടികളും നിര്‍മിക്കുന്നത്. മുളന്തണ്ടുകളും മണ്‍പാത്രങ്ങളും മരങ്ങളുടെ വേരും മറ്റും ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങള്‍ സ്വീകരണ മുറിക്ക് അലങ്കാരമാവുകയാണ്. ചെറുപ്പം മുതലേ ഒരു വിനോദമായാണ് സനോജ് ഇത് ചെയ്തുകൊണ്ടിരുന്നത്. ഫ്രാന്‍സില്‍ ഏറെ പ്രചാരത്തിലുള്ള സെക്കോ പാഷ് കലാരീതിയില്‍ നിന്ന് വേറിട്ട ശൈലിയിലുള്ള ചിത്രകലാ രീതിയും സനോജ് വികസിപ്പിച്ചെടുത്തു. പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് മ്യൂറല്‍ പെയിന്‍റിങ്, ജ്വല്ലറി നിര്‍മാണം, ടെറാക്കോട്ട പെയിന്‍റിങ്, മുളന്തണ്ടുകൊണ്ടുള്ള അലങ്കാര വസ്തുക്കള്‍ എന്നിവ നേരിട്ടറിയാനും നിരവധി പേര്‍ തന്‍െറ പണിശാലയിലത്തെുന്നതായി സനോജ് പറയുന്നു. ആവശ്യക്കാര്‍ക്ക് അവരാവശ്യപ്പെടുന്ന ആധുനിക രീതിയിലുള്ള ശില്‍പങ്ങള്‍ ഇദ്ദേഹം നിര്‍മിച്ചു നല്‍കുന്നു. മണ്‍പാത്രങ്ങളില്‍ ഫോട്ടോ സന്നിവേശിപ്പിച്ച് ഒരുക്കുന്ന അലങ്കാര പാത്രങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. മുണ്ടൂര്‍ ഇന്‍റര്‍ഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍റില്‍ മ്യൂറല്‍ പെയിന്‍റിങില്‍ നാല് വര്‍ഷക്കാലമായി പലിശീലനം നേടിയതുമാത്രമാണ് ഈ രംഗത്തെ പഠനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.