അടൂര്‍: കൊല്ലിവല ഉപയോഗിച്ചുള്ള മണല്‍ വാരല്‍ മൂലം തീരമിടിച്ചില്‍ വ്യാപകമായി. ശനിയാഴ്ച രാത്രിയില്‍ മണ്ണടി, മുഖമുറി, വാഴപ്പള്ളില്‍, തോട്ടത്തില്‍ കടവ് തുടങ്ങിയ ഭാഗങ്ങളിലാണ് തീരമിടിഞ്ഞത്. ഏനാത്ത് പുതിയ പാലത്തിന് സമീപവും കടമ്പനാട് പഞ്ചായത്തില്‍പ്പെടുന്ന മണ്ണടി ഭാഗത്ത് നദീതീരങ്ങള്‍ കേന്ദ്രീകരിച്ച് 40 മീറ്റര്‍ നീളമുള്ള ഇരുമ്പ് പൈപ്പില്‍ കൊല്ലിവല ചേര്‍ത്ത് നദിക്ക് കുറുകെ വലിയ കയര്‍കെട്ടിയാണ് ഖനനം. ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് അപ്പിനഴികത്ത് ശാന്തകുമാരിയുടെ ഏകദേശം 50 സെന്‍റ് കരഭൂമി ഇത്തരത്തില്‍ നദി കവര്‍ന്നിട്ടുണ്ട്. കുളക്കട പഞ്ചായത്തിലും തൊങ്ങാംപുഴ കടവിലും മണല്‍ അനധികൃതമായി കടത്തുന്നതുമൂലം തീരമിടിഞ്ഞ് ആറ്റിലേക്ക് വീഴുകയാണ്. കടമ്പനാട് ശുദ്ധജലവിതരണ പദ്ധതിയിലെ ഭഗതവിമഠം പമ്പ്ഹൗസിന് സമീപം കൊല്ലുവല ഉപയോഗിച്ച് മണല്‍ വാരുന്നതുമൂലം പമ്പ്ഹൗസ് അപകടാവസ്ഥയിലാണ്. മണ്ണടി, വാഴപ്പള്ളില്‍ തോട്ടത്തില്‍ കടവ് ഭാഗത്തെ മുഖമുറി അമ്പാടിയില്‍ രാജശേഖരന്‍ ഉണ്ണിത്താന്‍െറ 30 സെന്‍റ് കരഭൂമി, വാഴപ്പള്ളി തോട്ടം, സുഭദ്രാമ്മയുടെ 10 സെന്‍റ് കരഭൂമി, കുഴിയില്‍ തോട്ടത്തില്‍ ഹരിയുടെ 10 സെന്‍റ് വസ്തു എന്നിവ ആറ്റില്‍ പതിച്ചു. ഏകദേശം രണ്ട് ഏക്കറോളം കരഭൂമിയാണ് നദി കവര്‍ന്നത്. 50 മൂട് റബര്‍, തേക്ക്, തെങ്ങ് തുടങ്ങി നിരവധി വൃക്ഷങ്ങളും ആറ്റിലേക്ക് പതിച്ചു. തെങ്ങമം പുഴ, ചെട്ടിയാരത്തേ് കടവിലും വ്യാപകമായി തീരമിടിച്ചിലുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.