അടക്ക പറിക്കാനത്തെിയ ദമ്പതികളെ കഞ്ചാവ് വില്‍പനക്കാരെന്ന് ആരോപിച്ച് പീഡനം

എരുമേലി: ഉപജീവനമാര്‍ഗം തേടിയിറങ്ങിയ ആദിവാസി ദമ്പതികള്‍ക്ക് നാട്ടുകാരില്‍ ചിലരുടെ വക മാനസിക പീഡനം. വര്‍ഷങ്ങളായി മരം കയറ്റം ഉപജീവനമാര്‍ഗമാക്കിയ ആദിവാസി മധ്യവയസ്കനെയും ഭാര്യയെയും കഞ്ചാവ് വില്‍പനക്കാരനെന്ന് ആരോപിച്ചാണ് ചിലര്‍ തടഞ്ഞുവെച്ചത്. ശ്രിനിപുരം കോളനിയില്‍ ഞായറാഴ്ച വൈകുന്നേരം അടക്ക പറിക്കാനത്തെിയ ദമ്പതികളുടെ കൈവശം കഞ്ചാവുണ്ടെന്ന് ആരോപിച്ച് തടഞ്ഞുവെക്കുകയായിരുന്നു. എന്നാല്‍, കമുകില്‍ കയറാന്‍ എത്തിയ തൊഴിലാളിയാണെന്ന് പറഞ്ഞ ദമ്പതികളുടെ സഞ്ചിയും തുറന്നുകാട്ടി. സംശയത്തത്തെുടര്‍ന്ന് എരുമേലി പൊലീസ് സ്ഥലത്തത്തെി ദമ്പതികളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി നിരപരാധികളെന്ന് കണ്ടത്തെി വിട്ടയക്കുകയായിരുന്നു. ഏതാനും ചിലര്‍ ചേര്‍ന്ന് ബോധപൂര്‍വം തടഞ്ഞുവെച്ചെന്നും ഇവര്‍ മദ്യപിച്ചിരുന്നതായും ദമ്പതികള്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.