പാമ്പുംകയത്തിന് റോഡില്ല; നാട്ടുകാര്‍ സമരത്തിന്

മാങ്കുളം: ഗ്രാമപഞ്ചായത്തിലെ പാമ്പുംകയം നിവാസികള്‍ റോഡിനുവേണ്ടി കാത്തിരുന്ന് മടുത്ത് സമരത്തിനിറങ്ങുന്നു. 1980കളില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ പദ്ധതിയില്‍പ്പെടുത്തി എട്ട് മീറ്റര്‍ വീതിയില്‍ മണ്‍വേല തീര്‍ത്ത് കരിങ്കല്ല് പാകി കലുങ്കുകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയതാണ് മാങ്കുളം പഞ്ചായത്തിലെ മുനിപാറ സുകുമാരന്‍കടയില്‍നിന്ന് താളുംകണ്ടംകുടി വരെയുള്ള ആറ് കിലോമീറ്റര്‍ റോഡ്. എന്നാല്‍, ഇന്ന് റോഡിന്‍െറ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. ജീപ്പ് ഗതാഗതം പോലും ദുഷ്ക്കരം. രോഗികളെ ആശുപത്രിയിലത്തെിക്കാന്‍ ചുമന്നുകൊണ്ടുപോകേണ്ട അവസ്ഥയാണ്. മാങ്കുളം പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള ഈ റോഡ് ഇടുക്കി പാക്കേജില്‍പ്പെടുത്തി പണിയാന്‍ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. 2010ല്‍ പി.എം.ജി.എസ്.വൈ പദ്ധതിയില്‍പ്പെടുത്തി 2013 മുതല്‍ ടെന്‍ഡര്‍ നടപടി ആരംഭിച്ചെങ്കിലും നിര്‍മാണം ഏറ്റെടുക്കാന്‍ ആരും തയാറാകുന്നില്ളെന്നാണ് അധികൃതര്‍ പറയുന്നത്. കേന്ദ്ര പദ്ധതിയില്‍ ഏറ്റെടുത്ത റോഡായതിനാല്‍ മറ്റൊരു പദ്ധതിയിലും നിര്‍മാണം പൂര്‍ത്തിയാക്കാനും കഴിയില്ല. ഇനിയും അവഗണന സഹിച്ച് മുന്നോട്ട് പോകാനാകില്ളെന്നാണ് നാട്ടുകാരുടെ നിലപാട്. വഴിതടയല്‍ ഉള്‍പ്പെടെയുള്ള കടുത്ത സമരങ്ങളിലേക്ക് കടക്കാനാണ് പാമ്പുംകയം ഫിനിക്സ് ക്ളബ് ഭാരവാഹികള്‍ നേതൃത്വം നല്‍കുന്ന സമരസമിതിയുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.