ചക്കരക്കല്ല്: പാനേരിച്ചാല്‍-ഇരിവേരി കനാല്‍ റോഡ് തകര്‍ന്ന് യാത്ര ദുഷ്കരമായി. കഴിഞ്ഞ മാര്‍ച്ചില്‍ 10 മീറ്റര്‍ വീതിയില്‍ വന്‍ തുക ചെലവഴിച്ച് നവീകരിച്ച റോഡാണ് മിക്കയിടങ്ങളിലും തകര്‍ന്നത്. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് ഫണ്ടില്‍നിന്ന് നവീകരണത്തിനായി 220 ലക്ഷം രൂപയും തുടര്‍ന്ന് അഞ്ചുവര്‍ഷം കൂടുമ്പോള്‍ അറ്റകുറ്റപണിക്കായി 22 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഇരിവേരി കരിമ്പില്‍ പീടികയില്‍നിന്ന് പാനേരിച്ചാല്‍ കാവിന്മൂല വരെയാണ് നവീകരണം തുടങ്ങിയത്. എന്നാല്‍, പാനേരിച്ചാലില്‍നിന്ന് അല്‍പമകലെ വരെ മാത്രമാണ് പണി നടന്നത്. ബാക്കിയുള്ള രണ്ടു കിലോമീറ്ററില്‍ നവീകരണം നടന്നതുമില്ല. കനാല്‍ റോഡിനായി അനുവദിച്ച സ്ഥലം സ്വകാര്യ വ്യക്തികള്‍ കൈയേറിയതാണ് റോഡുപണി പാതിവഴിയില്‍ നിലക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതേസമയം, നവീകരിച്ച ശേഷം ഇരുഭാഗത്തും സുരക്ഷാവേലി സ്ഥാപിക്കാത്തതും ഇരുഭാഗങ്ങളിലായി പലയിടങ്ങളിലും കാട് കയറിയതും ഇതുവഴിയുള്ള യാത്ര ഏറെ ഭീതിയിലാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.