വള്ളുവാടി: കരിവള്ളിക്കുന്നിനടുത്ത ചേക്കുംപടിയിലുള്ള ഓടപ്പള്ളം കുടിവെള്ള പദ്ധതി പുന$സ്ഥാപിക്കാന്‍ നടപടിയില്ല. രണ്ടു വര്‍ഷത്തോളമായി പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചിട്ട്. എം.എല്‍.എ ഫണ്ടില്‍നിന്ന് ചെലവഴിച്ച ലക്ഷങ്ങളാണ് പാഴായിപ്പോകുന്നത്. മൂലങ്കാവ്-കരിപ്പൂര്‍ റോഡരികില്‍ ചേക്കുംപടിയിലാണ് പദ്ധതിയുടെ ടാങ്കുള്ളത്. 5,000 ലിറ്ററിലേറെ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് വെള്ളമത്തെിച്ചിരുന്നത് അര കി.മീറ്റര്‍ അകലെയുള്ള താഴ്വാരത്തെ കിണറില്‍ നിന്നാണ്. ഡീസല്‍ മോട്ടോര്‍ ഉപയോഗിച്ചാണ് വെള്ളം പമ്പുചെയ്തിരുന്നത്. ജനകീയ കമ്മിറ്റിയുടെ നടത്തിപ്പിലെ അപാകതയാണ് പദ്ധതിയെ താളംതെറ്റിച്ചത്. 100ലേറെ ഉപഭോക്താക്കള്‍ ഇതോടെ കുടിവെള്ളം മുട്ടിയ അവസ്ഥയിലായി. 2006-07 വര്‍ഷത്തില്‍ പി. കൃഷ്ണപ്രസാദ് എം.എല്‍.എയുടെ ഫണ്ടാണ് പദ്ധതിക്കായി ചെലവഴിച്ചത്. കിണര്‍, മോട്ടോര്‍പുര, ടാങ്ക് എന്നിവയൊക്കെ ഇപ്പോള്‍ ഉപയോഗമില്ലാതെ നശിക്കുകയാണ്. ചിലയിടങ്ങളിലേക്കുള്ള പൈപ്പ് പൊട്ടിയത് നന്നാക്കിയാല്‍ പദ്ധതി പുന$സ്ഥാപിക്കാനാകും. അതേസമയം, വെള്ളം പമ്പുചെയ്യാന്‍ വൈദ്യുതി മോട്ടോര്‍ സ്ഥാപിക്കാനുളള ഒരുക്കങ്ങള്‍ നടക്കുന്നതായും പറയപ്പെടുന്നു. ബത്തേരി പഞ്ചായത്ത് താല്‍പര്യമെടുത്താലേ പദ്ധതി പുനരുജ്ജീവിപ്പിക്കാനാകൂ. ഇക്കാര്യത്തില്‍ അധികൃതരുടെ സമീപനം നിരാശപ്പെടുത്തുന്നതാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.