അടൂര്‍: മണ്ണടി കന്നിമല പാറമടയില്‍നിന്ന് വെളളം തുറന്നുവിട്ട് പൊതുജന സഞ്ചാരം തടസ്സപ്പെടുത്തിയ ക്വാറി ഉടമക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ മുഖ്യമന്ത്രിക്കും വകുപ്പ് അധികൃതര്‍ക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന ഇവിടെ അപകടം ഉണ്ടാകാതിരിക്കാനുളള മുന്‍കരുതലുകള്‍ സര്‍ക്കാരിന്‍െറയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ജനങ്ങളുടെ സൈ്വരജീവിതം തകര്‍ത്ത് കന്നിമലയില്‍ പ്രവര്‍ത്തിച്ചിരുന്ന കരിങ്കല്‍ ക്വാറിക്ക് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കരുതെന്നും ആവശ്യം ഉന്നയിച്ചു. സമീപപ്രദേശവും ഏതുനിമിഷവും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. മഴ ശക്തി പ്രാപിച്ചതോടെ കന്നിമലയുടെ താഴ്വരയില്‍ താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങള്‍ മരണഭീതിയിലാണ് കഴിയുന്നത്. കന്നിമല കരിങ്കല്‍ ക്വാറിയിലെ അനിയന്ത്രിതമായ പാറപൊട്ടിക്കല്‍ മൂലം രൂപപ്പെട്ട അഗാധഗര്‍ത്തങ്ങളില്‍ സംഭരിച്ചിരുന്ന മലവെളളം ക്വാറി മാഫിയ താഴ്വാരത്തേക്ക് തുറന്നുവിട്ടതുകാരണം ചളിയും പാറക്കല്ലുകളും മൂലം കൊണ്ടുവിളപടി ഊരാളന്തില്‍ ജങ്ഷന്‍ റോഡിലൂടെയുളള ഗതാഗതം താറുമാറായി. കൂറ്റന്‍ പാറകഷണങ്ങളും മണ്ണും ഏതുനിമിഷവും പൊട്ടി നൂറുകണക്കിനു വീടുകളുടെയും കൃഷിയിടങ്ങളുടെയും മുകളില്‍ പതിക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. ജൂണ്‍ 22ന് ഉണ്ടായ മണ്ണിടിച്ചിലില്‍ കൂനംപാലവിള കഴുത്തുംമൂട് പഞ്ചായത്ത് റോഡ് മുന്നൂറടി താഴ്ചയുളള പാറമടയിലേക്ക് പതിച്ചിരുന്നു. പരാതി നല്‍കിയിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ ഈ റോഡ് സഞ്ചാരയോഗ്യമാക്കുകയോ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തില്ളെന്നും പാറമട മാഫിയ സ്വകാര്യ ഭൂമിയിലൂടെ പാറമടയിലേക്ക് ബദല്‍ റോഡ് നിര്‍മിച്ചിരിക്കുകയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. കലക്ടര്‍, മലിനീകരണനിയന്ത്രണബോര്‍ഡ്, മൈനിങ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫിസുകള്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കും നിവേദനം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.