പത്തനംതിട്ട: കേരളത്തിലെ പുത്തന്‍ തലമുറ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം ഇവിടത്തെന്നെ ലഭ്യമാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേപ്പിന്‍െറ ചുമതലയിലുള്ള എട്ടാമത് ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ആറന്മുള കോളജ് ഓഫ് എന്‍ജിനീയറിങ്ങിന്‍െറ പ്രവര്‍ത്തനോദ്ഘാടനം കോളജ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍ക്കാര്‍ മേഖലയില്‍ നാലും എയ്ഡഡ് മേഖലയില്‍ മൂന്നും എന്‍ജിനീയറിങ് കോളജുകള്‍ മാത്രമുണ്ടായിരുന്ന കേരളത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ ഇന്ന് ഏറെയാണ്. മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും ഉപരിപഠനത്തിനു പോകുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും പലരും ഇപ്പോഴും മറ്റു സ്ഥലങ്ങളെ ഇതിനായി ആശ്രയിക്കുന്നുണ്ട്. രാഷ്ട്രീയ സാഹചര്യം കലുഷിതമായ യുക്രെയ്നില്‍നിന്ന് 435 മലയാളി വിദ്യാര്‍ഥികളെ തിരികെ എത്തിക്കുന്നതിന് സര്‍ക്കാര്‍ ഇടപെട്ടിരുന്നു. ആഗ്രഹിക്കുന്ന തരത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുംവേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സാങ്കേതിക സര്‍വകലാശാലക്ക് രൂപം നല്‍കിയതും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതും. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം കേരളത്തില്‍തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു. ആന്‍േറാ ആന്‍റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.സജി ചാക്കോ, കേപ്പ് ഡയറക്ടര്‍ ഡോ.എസ്. രവീന്ദ്രന്‍, എ.ഡി.എം എം. സുരേഷ്കുമാര്‍, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കച്ചന്‍ കാക്കനാട്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി. മോഹന്‍രാജ്, കെ.ഇ. അബ്ദു റഹ്മാന്‍, വിക്ടര്‍ ടി.തോമസ്, ബ്ളോക് പഞ്ചായത്ത് അംഗം സിന്ധു കുട്ടപ്പന്‍, ഗ്രാമപഞ്ചായത്ത് അംഗം പി.എം. ശിവന്‍, കനറാ ബാങ്ക് സര്‍ക്കിള്‍ ഓഫിസ് ജനറല്‍ മാനേജര്‍ കെ.ആര്‍. ബാലചന്ദ്രന്‍, പി.ടി.എ പ്രസിഡന്‍റ് ജയലാല്‍ എസ്. പടിത്തറ, പ്രിന്‍സിപ്പല്‍ ഡോ.വി. പ്രസീദാലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍നിന്ന് വിട്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.