പയ്യന്നൂര്‍: കണ്ണില്‍ മുള തുളച്ചുകയറിയ നിലയില്‍ ചികിത്സ തേടിയത്തെിയ രോഗിക്ക് ആംബുലന്‍സ് അനുവദിക്കുന്നതിന് ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതിനെതിരെ ആശുപത്രി സൂപ്രണ്ട് ഓഫിസിനു മുന്നില്‍ പ്രതിഷേധം. ദലിത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശനിയാഴ്ച 11ഓടെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫിസിനു മുന്നിലത്തെിയാണ് പ്രതിഷേധിച്ചത്. പെരിങ്ങോം പാടിയോട്ടുചാലിലെ കണ്ടോംകോട് കുഞ്ഞപ്പന്‍ (58) ആണ് കഴിഞ്ഞ വ്യാഴാഴ്ച മുള തുളച്ചുകയറിയതിനെ തുടര്‍ന്ന് പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കത്തെിയത്. മുളവെട്ട് തൊഴിലാളിയായ കുഞ്ഞപ്പന് ജോലിക്കിടയിലാണ് കണ്ണില്‍ മുള തുളച്ചു കയറിയത്. ഗുരുതരമായ പരിക്കുകളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇവിടെ നിന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍, ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ദലിതനാണെന്ന് കാണിക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാവശ്യപ്പെട്ടുവെന്നാണ് പരാതി. ഇതിനെതിരെയാണ് ദലിത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തത്തെിയത്. വാടക ഈടാക്കാതെ ആംബുലന്‍സ് നല്‍കണമെങ്കില്‍ ദലിതനാണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിയമമെന്നും ഇത് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും സൂപ്രണ്ട് പറഞ്ഞു. വീട്ടിലത്തെി സര്‍ട്ടിഫിക്കറ്റ് കൊണ്ടുവന്ന ഉടന്‍ ആംബുലന്‍സ് അനുവദിച്ചതായും അദ്ദേഹം അറിയിച്ചു. വിവരമറിഞ്ഞ് പയ്യന്നൂര്‍ എസ്.ഐ കെ. സുനില്‍ കുമാര്‍ സ്ഥലത്തത്തെി സൂപ്രണ്ടുമായി സംസാരിക്കാന്‍ അവസരമൊരുക്കിയതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.