കൊച്ചി: രാഷ്ട്രീയാതിപ്രസരം കൊച്ചി മെട്രോ നിര്‍മാണത്തില്‍ പ്രശ്നമായിട്ടുണ്ടെന്ന് കെ.വി. തോമസ് എം.പി. മെട്രോയുടെ കാര്യത്തില്‍ രാഷ്ട്രീയത്തിനതീതമായ ജനകീയ സഹകരണം ഉണ്ടാകണമന്നും അദ്ദേഹം എറണാകുളം പ്രസ് ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു. പച്ചാളം പാലത്തിന്‍െറ കാര്യത്തില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്കും സമീപത്തെ കച്ചവടക്കാര്‍ക്കും ന്യായമായ നഷ്ടപരിഹാരം നല്‍കണം. വിമര്‍ശിക്കാനായി വിമര്‍ശിച്ച് ഒരു പദ്ധതി വൈകിപ്പിക്കരുതെന്നും കെ.വി. തോമസ് പറഞ്ഞു. മെ¤്രടാ നിര്‍മാണം ഉദ്ദേശിച്ച രീതിയില്‍തന്നെ മുന്നോട്ടുപോകുന്നുണ്ട്. നഗരത്തിലെ വെള്ളക്കെട്ടും മറ്റ് പ്രശ്നങ്ങളും പദ്ധതിയെ ബാധിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ മൂന്നുമാസത്തിലൊരിക്കല്‍ അവലോകനയോഗം വിളിച്ചു ചേര്‍ക്കും. വിവിധ ഡിപാര്‍ട്മെന്‍റുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള യോഗം ഇതിന്‍െറ ഭാഗമായി കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. കുമ്പളങ്ങിയെ ലഹരിവിരുദ്ധ ഗ്രാമമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. അടുത്ത ആഴ്ച കുമ്പളങ്ങി പഞ്ചായത്ത് ഓഫിസില്‍ ചേരുന്ന യോഗത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങളെ കുറിച്ച് തീരുമാനമെടുക്കും. അഞ്ചുവര്‍ഷമായി നടത്തിവരുന്ന ‘വിദ്യാപോഷണം, പോഷകസമൃദ്ധി’ പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും. ആദ്യം എഴ് സ്കൂളിലാണ് ഈ വര്‍ഷം പദ്ധതി ആരംഭിക്കുന്നത് - കെ.വി. തോമസ് അറിയിച്ചു. പ്രസ് ക്ളബ് പ്രസിഡന്‍റ് രവികുമാര്‍, സെക്രട്ടറി എസ്. ഉണ്ണികൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.