കല്‍പറ്റ: വയനാട്ടില്‍നിന്ന് മരവുമായി പോയ ലോറി തടഞ്ഞ് ആക്രമിച്ചവരുടെ ലോറികള്‍ ജില്ലയിലെ മരം വ്യാപാരികള്‍ ബഹിഷ്കരിക്കുമെന്ന് സ്റ്റേറ്റ് ടിമ്പര്‍ മര്‍ചന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 18നാണ് സംഭവം. കല്‍പറ്റയില്‍നിന്ന് ലോഡുമായി പോയ ലോറി രാത്രി 11ന് അടിവാരത്ത് തടഞ്ഞുനിര്‍ത്തി ഒരു സംഘം അടിച്ചുതകര്‍ക്കുകയും ലോറിയിലുണ്ടായിരുന്നവരെ അടിച്ചുപരിക്കേല്‍പിക്കുകയുമായിരുന്നു. ലോറി ഡ്രൈവര്‍ക്കും മര്‍ദനമേറ്റു. വാഹനം അടിച്ചുതകര്‍ത്തു. ഒരു വിഭാഗം ലോറി ഉടമകള്‍ താമരശ്ശേരി കേന്ദ്രീകരിച്ച് നടത്തുന്ന സമരത്തിന്‍െറ ഭാഗമായായിരുന്നു അക്രമം. ലോറി ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന നേതൃത്വം അറിയാതെ അന്യായമായ വാടകയും മറ്റ് അനാവശ്യ ചെലവുകളും ആവശ്യപ്പെട്ടാണ് സമരം. തടഞ്ഞ ലോറിയില്‍നിന്ന് വിലപ്പിടിപ്പുള്ള പ്ളാവ് തടികള്‍ കൊണ്ടുപോകാനുള്ള ശ്രമുണ്ടായതായും ഇവര്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ താമരശ്ശേരി പൊലിസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ ലോറികള്‍ക്ക് വയനാട്ടില്‍നിന്നുള്ള മരം ലോഡ് നല്‍കില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. വര്‍ഷംതോറും വാടകയും മറ്റു ചെലവുകളും വര്‍ധിപ്പിച്ച് നല്‍കിയിട്ടും അക്രമത്തിന് നേതൃത്വം നല്‍കുകയാണ് ചിലര്‍. ഇവര്‍ക്കെതിരെ നടപടിയെടുക്കണം. വാര്‍ത്താസമ്മേളനത്തില്‍ ഒ.ഇ. കാസിം, പി.എ. മാത്യു, പി.വി. ശാന്തിപ്രസാദ്, എ.പി. മുഹമ്മദ്, കെ. മണികണ്ഠന്‍, എം. റഫീഖ്, പി.കെ. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.