ബേപ്പൂര്‍: ഹാര്‍ബറിലെ വാര്‍ഫ് ആഴം കൂട്ടുന്നതില്‍ അധികൃതര്‍ പുലര്‍ത്തുന്ന നിസ്സംഗ നിലപാടില്‍ പ്രതിഷേധിച്ച് ബോട്ടുകളുടെ ടോള്‍ നല്‍കാതെ ശനിയാഴ്ച രാവിലെ മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങും. വാര്‍ഫിന്‍െറ ആഴം കുറവായതിനെ തുടര്‍ന്ന് ബേപ്പൂരിലെ 600ല്‍പരം വരുന്ന മത്സ്യബന്ധന ബോട്ടുകള്‍ വളരെ പണിപ്പെട്ടാണ് കരക്കടുപ്പിക്കുന്നത്. നിരവധി തവണ ഹാര്‍ബര്‍ വികസനസമിതിയും ബോട്ട് ഓണേഴ്സ് അസോസിയേഷനും അരയസമാജവും ഉള്‍പ്പെടെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സമരം. അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാവുന്നില്ലെങ്കില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫിസിലേക്ക് മാര്‍ച്ചും നടത്തും. ബേപ്പൂരിലെ ഇരു വാര്‍ഫിലെയും അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിന് 43 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നെങ്കിലും നടപടിക്രമങ്ങള്‍ ഇതുവരെ ഒന്നുമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.