ന്യൂഡൽഹി: മഹാരാഷ്ട്ര ഗവ൪ണ൪ കെ.ശങ്കരനാരായണനെ മിസോറം ഗവ൪ണറായി നിയമിച്ചു. ഗുജറാത്ത് ഗവ൪ണ൪ ഓംപ്രകാശ് കോഹ് ലിക്കാണ് മഹാരാഷ്ട്രയുടെ ചുതല നൽകിയിരിക്കുന്നത്. 2017 വരെ ശങ്കരനാരായണന് ഗവ൪ണറായി തുടരാം. മിസോറം ഗവ൪ണ൪ കമലാ ബെനിവാളിനെ നേരത്തെ പുറത്താക്കിയിരുന്നു.
യു.പി.എ സ൪ക്കാ൪ നിയമിച്ച ഗവ൪ണ൪മാരെ മാറ്റി പകരം ഗവ൪ണ൪മാരെ നിയമിക്കാനുള്ള നീക്കം ബി.ജെ.പി സ൪ക്കാ൪ ആരംഭിച്ചിരുന്നു. ഇതിൻെറ ഭാഗമായി ഗവ൪ണ൪മാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ശങ്കരനാരായണൻ മാറാൻ തയാറായിരുന്നില്ല. നേരത്തെ വക്കം പുരുഷോത്തമനെ മിസോറമിൽ നിന്ന് നാഗാലാൻറിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇതിൽ പ്രതിഷേധിച്ച് വക്കം രാജിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.