കാനം രാജേന്ദ്രന്റെ ഭാര്യ വനജയും മകൻ സന്ദീപും സന്ദീപിന്റെ ഭാര്യ താരയും കാനം സി.എം.എസ് എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയപ്പോൾ
വാഴൂർ: കാനം എന്ന കൊച്ചുഗ്രാമത്തിന്റെ പേര് കേരള രാഷ്ട്രീയത്തിന്റെ പേരായി അടയാളപ്പെടുത്തിയ സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇല്ലാത്ത ആദ്യപഞ്ചായത്ത് തെരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച നടന്നത്. കാനത്തിന്റെ രണ്ടാം ചരമവാർഷിക ദിനമായ തിങ്കളാഴ്ച കാനത്തിലെ കൊച്ചുകള പുരയിടത്തിലെ വീട്ടുവളപ്പിലെ കാനം സ്മൃതി മണ്ഡപത്തിൽ സി.പി.ഐയുടെ നേതൃത്വത്തിൽ അനുസ്മരണം നടന്നിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയ ഭാര്യ വനജയും കുടുംബാംഗങ്ങളും തറവാട്ടുവീട്ടിൽ ഉണ്ടായിരുന്നു.
കാനത്തിന്റെ നിഴൽപോലെ കൂടെയുണ്ടായിരുന്ന ഭാര്യ വനജയും മകൻ സന്ദീപും സന്ദീപിന്റെ ഭാര്യ താരയും ഇക്കുറിയും പതിവ് തെറ്റിക്കാതെ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. വാഴൂർ പഞ്ചായത്ത് 14ാം വാർഡിലെ കാനം സി.എം.എസ്.എൽ.പി സ്കൂളിൽ എത്തിയാണ് ഇവർ വോട്ട് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.