ജമ്മുഅതിര്‍ത്തിയില്‍ 50 മീറ്റര്‍ തുരങ്കം കണ്ടെത്തി

ശ്രീനഗ൪: ജമ്മുവിൽ അതി൪ത്തിക്കടിയിലൂടെ ഇന്ത്യയിലേക്ക് നീളുന്ന തുരങ്കം കണ്ടത്തെിയതായി സൈന്യം അവകാശപ്പെട്ടു. തുരങ്കത്തിന് 50 മീറ്റ൪ നീളമുണ്ട്.പല്ലൻവാല മേഖലയിലെ ചക്ല പോസ്റ്റിന് സമീപമാണ് തുരങ്കം.
പതിവ് പട്രോളിങ്ങിനിടെയാണ് സൈന്യം ഇത് കണ്ടത്. പാക് അധീന കശ്മീരിലേക്ക് നീളുന്ന വിധത്തിൽ നിയന്ത്രണ രേഖയിലാണ് തുരങ്കം തീ൪ത്തിരിക്കുന്നത്. 2.5 അടി വീതിയും 3. 5 അടി വിസ്താരവുമുള്ള തുരങ്കം തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താനായി നി൪മിച്ചതാണെന്ന് കരുതുന്നു.  സുരക്ഷ ശക്തമാക്കിയ സൈന്യം സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു.
അതി൪ത്തിൽ പാകിസ്താൻ വെടിയുതി൪ക്കുന്നതിനിടെയാണ് പണിതീരാത്ത തുരങ്കം കണ്ടത്തെിയതെന്നതിനാൽ ഇന്ത്യ സംഭവം ഗൗരവമായാണ് എടുത്തിരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.