ആസൂത്രണത്തിന് ബദല്‍ സമിതി: ഉന്നതതല യോഗം 26ന്

ന്യൂഡൽഹി: ആസൂത്രണ കമീഷന് ബദലായി രൂപം നൽകുന്ന സമിതിയെക്കുറിച്ച് ച൪ച്ചചെയ്യാൻ ആഗസ്റ്റ് 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും.ആസൂത്രണ ബോ൪ഡ് ആസ്ഥാനമായ യോജ്നാ ഭവനിൽ ചേരുന്ന യോഗം ബദൽ സമിതിയുടെ ഘടനയും പ്രവ൪ത്തന രീതിയും സംബന്ധിച്ച് ധാരണയിലത്തെും. പ്രധാനമന്ത്രി ക്ഷണിച്ചതു പ്രകാരം പുതിയ സമിതിക്കായി പൊതുജനങ്ങൾ നി൪ദേശിച്ച പേര്, ലോഗോ, ആപ്തവാക്യം എന്നിവയിൽ യോഗ്യമായത് കണ്ടത്തൊനായാൽ അവയും അന്ന് പ്രഖ്യാപിച്ചേക്കും. നി൪ദേശങ്ങൾ നൽകേണ്ട അവസാന തീയതി ഈ മാസം 25 ആണ്.

രാഷ്ട്രീയ-സാമൂഹിക നേതാക്കൾ, സാമ്പത്തിക വിദഗ്ധ൪, അക്കാദമിക്കുകൾ, വ്യവസായി പ്രതിനിധികൾ എന്നിവരുൾപ്പെട്ട എട്ടംഗ സമിതിയാവും നിലവിൽ വരിക എന്ന് സൂചനകളുണ്ടെങ്കിലും  അന്ന് അംഗങ്ങളെ പ്രഖ്യാപിക്കുമോയെന്ന കാര്യം ഉറപ്പായിട്ടില്ല.
ആസൂത്രണ ബോ൪ഡിൻെറ ആലോചനകളും ദേശീയ വികസന സമിതിയുടെ അനുമതിയും മുഖേന നിലവിൽ നടന്നുവരുന്ന പഞ്ചവത്സര പദ്ധതി തുടരണമോ, പാതിവഴിയിൽ നി൪ത്തി വികസന രേഖ പ്രകാരം മുന്നോട്ടു പോകണോ, ഇതിനു ഭരണഘടനാപരമായി തടസ്സങ്ങളുണ്ടോ എന്നിങ്ങനെയുള്ള ഗൗരവമേറിയ വിഷയങ്ങളിൽ തിരക്കിട്ട് ഉപദേശം തേടി വരികയാണ് ധനമന്ത്രാലയം.
ഉന്നത ഉദ്യോഗസ്ഥ൪ക്കും മോദിയുടെ സാമ്പത്തിക ഉപദേശക൪ക്കും പുറമെ ആസൂത്രണ കമീഷൻ മുൻ ഉപാധ്യക്ഷൻ എം.എസ്.അഹ്ലുവാലിയയെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

എന്നാൽ, വിദേശയാത്രയിലായതിനാൽ യോഗത്തിനത്തൊൻ കഴിയില്ളെന്നും തൻെറ കാഴ്ചപ്പാടുകൾ വിശദീകരിക്കുന്ന കുറിപ്പ് യോഗത്തിന് മുമ്പ് എത്തിച്ചു കൊടുക്കുമെന്നും അഹ്ലുവാലിയ അറിയിച്ചു.ആസൂത്രണ കമീഷൻെറ കാലം കഴിഞ്ഞെന്നും പുതിയ സമിതിക്ക് രൂപം നൽകുമെന്നും ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മോദി പ്രഖ്യാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.