കമ്യൂണിസ്റ്റ് പുനരേകീകരണം വര്‍ത്തമാനകാല ആവശ്യം –ഡി. രാജ

കോഴിക്കോട്: കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരേകീകരണം വ൪ത്തമാനകാല ആവശ്യമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ. സി. രാജേശ്വര റാവു ജന്മശതാബ്ദി സമ്മേളനം നളന്ദ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 കുത്തകകളുടെ താൽപര്യം സംരക്ഷിക്കുന്ന വലതുപക്ഷത്തിൻെറ കടന്നാക്രമണം നേരിടുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് പാ൪ട്ടികളുടെ പുനരേകീകരണം ആവശ്യമാണ്. ഇതിൽ സി.പി.ഐ, സി.പി.എം പാ൪ട്ടികൾ മാത്രമല്ല വ്യത്യസ്തമായ വീക്ഷണമുള്ള എല്ലാ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെയും ഉൾപ്പെടുത്തണം. പുനരേകീകരണം തത്വാധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ഇക്കാര്യം ആവശ്യപ്പെട്ട് 1980കളുടെ ഒടുവിൽ സി.പി.ഐ കൊൽക്കത്ത പാ൪ട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചിരുന്നു. രാജശേഖര റാവുവാണ് ഇതിന് നേതൃത്വം നൽകിയത്. സംഘ്പരിവാറും കമ്യൂണിസ്റ്റ് പാ൪ട്ടിയും രൂപം കൊണ്ടത് 1925ലാണ്. എന്നാൽ, സ്വതന്ത്ര്യസമരത്തിൻെറ ഭാഗമായി സംഘ്പരിവാ൪ നേതാക്കളാരും ജയിൽവാസമനുഷ്ഠിച്ചിട്ടില്ല. ഗാന്ധിവധവും ബാബറി മസ്ജിദ് തക൪ത്തതുമാണ് സംഘ്പരിവാറിൻെറ ചരിത്രത്തിലെ സംഭാവന.  എന്നാൽ, കമ്യൂണിസ്റ്റ്കാ൪ പാ൪ശ്വവത്കരിക്കപ്പെട്ടവ൪ക്കും സാധാരണക്കാ൪ക്കുംവേണ്ടി  രക്തരൂഷിതമായ സമരചരിത്രം സൃഷ്ടിച്ചത് ആ൪ക്കും തിരസ്കരിക്കാനാവില്ളെ്ളന്നും രാജ സൂചിപ്പിച്ചു. ജില്ലാ സെക്രട്ടറി ടി.വി. ബാലൻ അധ്യക്ഷത വഹിച്ചു. സി.എൻ. ചന്ദ്രൻ, സത്യൻ മൊകേരി, കെ. വിജയൻ എം.എൽ.എ, ഐ.വി. ശശാങ്കൻ എന്നിവ൪ സംസാരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.