സ്വദേശി മഞ്ച് കണ്ണുരുട്ടി; ബി.ജെ.പി എം.പിമാരുടെ യു.എസ് യാത്ര മുടങ്ങി

ന്യൂഡൽഹി: ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ കുത്തക കമ്പനിയായ മോൺസാൻേറായുടെ ചെലവിൽ അമേരിക്കക്ക് പറക്കാനൊരുങ്ങിയ എം.പിമാരെ ബി.ജെ.പി വിലക്കി.

സംഘ്പരിവാ൪ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് കടുത്ത പ്രതിഷേധം അറിയിച്ചതിനത്തെുട൪ന്നാണ് വിത്തുകുത്തകയുടെ ഒൗദാര്യത്തിലെ യാത്രയിൽനിന്ന് പിൻവാങ്ങാൻ പാ൪ലമെൻറംഗങ്ങൾക്ക് പാ൪ട്ടി നി൪ദേശം നൽകിയത്്. വിവിധ വിഷയങ്ങളെക്കുറിച്ച് പഠിക്കാൻ എം.പിമാ൪ വിദേശ സന്ദ൪ശനം നടത്തുന്നതിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും ജി.എം വിള വിഷയം പരിഗണനയിലിരിക്കെ മോൺസാൻേറായുമായി സഹകരിച്ച് യാത്രചെയ്യുന്നതിൽ അനൗചിത്യമുണ്ടെന്ന് പാ൪ട്ടി വക്താവ് നളിൻ കോഹ്ലി വ്യക്തമാക്കി.  
അതിനിടെ, എം.പിമാ൪ മോൺസാൻേറായുടെ സൗജന്യവും ആതിഥ്യവും സ്വീകരിക്കുന്നത് വിദേശ സംഭാവന നിയന്ത്രണ ചട്ട (എഫ്.സി.ആ൪.എ)ങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റിട്ട.ഐ.എ.എസ് ഉദ്യോഗസ്ഥൻ ഇ.എ.എസ് ശ൪മ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. മോൺസാൻേറാക്കെതിരെ നടപടിയെടുക്കാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സന്നദ്ധ സംഘടനകൾക്ക് ലഭിക്കുന്ന ഫണ്ടുകളെക്കുറിച്ച് അന്വേഷിച്ചതു പോലെ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സ്വാധീനിക്കാൻ കമ്പനികൾ പണമിറക്കുന്നതിനെക്കുറിച്ചും ഇൻറലിജൻസ് ബ്യൂറോ അന്വേഷിക്കണമെന്ന് സ്വദേശി ജാഗരൺ മഞ്ച് ദേശീയ കൺവീന൪ അശ്വനി മഹാജനും പ്രധാനമന്ത്രിയുടെ ഓഫിസിൻെറ അനുമതി കൂടാതെ എം.പിമാ൪ വിദേശയാത്രക്ക് ഒരുങ്ങരുതെന്ന് ആ൪.എസ്.എസ് താത്വികൻ എസ്. ഗുരുമൂ൪ത്തിയും അഭിപ്രായപ്പെട്ടു.
എന്നാൽ, ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന എം.പിമാ൪ യാത്ര റദ്ദാക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇന്നു മുതൽ ഇയോവയിൽ നടക്കുന്ന കാ൪ഷിക പ്രദ൪ശനത്തിൽ പങ്കെടുപ്പിക്കാൻ എന്ന പേരിലാണ് എം.പിമാരും അക്കാദമിക് വിദഗ്ധരുമടങ്ങുന്ന സംഘത്തെ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ മോൺസാൻേറാ പദ്ധതിയിട്ടത്.   
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.