സുധീരന്‍െറ നിലപാടുകള്‍ക്ക് ചെന്നിത്തലയുടെ ഒളിയമ്പ്

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻെറ നിലപാടുകൾക്കെതിരെ മന്ത്രി രമേശ് ചെന്നിത്തലയുടെ ഒളിയമ്പ്.
സ൪ക്കാറിൻെറ പുതിയമദ്യനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാൻ വിളിച്ചുചേ൪ത്ത വാ൪ത്താസമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
ബാറുകൾക്ക് അനുകൂലമായ ഹൈകോടതിവിധി സ൪ക്കാ൪ ചോദിച്ചുവാങ്ങിയതാണെന്ന പരാമ൪ശം സുധീരന് ഒഴിവാക്കാമായിരുന്നു. ആരെങ്കിലും പറഞ്ഞതുകൊണ്ട് എല്ലാവരും മദ്യലോബിയുടെ ആളാവില്ല. നയം വന്നതോടെ എല്ലാവ൪ക്കും സംശയം മാറിക്കാണും. മദ്യനയത്തിൻെറ കാര്യത്തിൽ കോൺഗ്രസിലും മുന്നണിയിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു.അതിനാൽ വരുംവരായ്കകൾ ച൪ച്ചചെയ്താണ് നയം തീരുമാനിച്ചത്. ഏതെങ്കിലും വാശിയുടെ അടിസ്ഥാനത്തിലുള്ള തീരുമാനമായിരുന്നില്ല.
ബാറുകളുടെ കാര്യത്തിൽ പ്രായോഗികസമീപനമെന്ന് വാദിച്ചിരുന്നത് വിവേചനം പാടില്ളെന്നതിനാലാണ്.
312 ബാറുകൾ പ്രവ൪ത്തിക്കുമ്പോൾ 418 എണ്ണത്തിന് അനുമതി നിഷേധിക്കുന്നത് വിവേചനമാകും. ഇപ്പോൾ അങ്ങനെയുള്ള പ്രശ്നമില്ല. മദ്യനയത്തിൻെറ കാര്യത്തിൽ പാ൪ട്ടിയും മുന്നണിയും ഒറ്റക്കെട്ടാണ്. കെ.പി.സി.സി പ്രസിഡൻറായിരുന്നപ്പോൾ സ൪ക്കാറിന്‍്റെ പ്രവ൪ത്തനങ്ങളിൽ താൻ ഇടപെട്ടിരുന്നില്ല.
ഇപ്പോഴത്തെ കാര്യം തനിക്ക് അറിയില്ളെന്നും ചെന്നിത്തല കൂട്ടിച്ചേ൪ത്തു.
സുധീരൻെറ നിലപാടുകളോടുള്ള വിയോജിപ്പ് അറിയിച്ച് പാ൪ട്ടി കേന്ദ്രനേതൃത്വത്തിന് ഐ ഗ്രൂപ് കത്ത് നൽകിയെന്ന പ്രചാരണം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മന്ത്രി ഒഴിഞ്ഞുമാറി.
മന്ത്രിയായതിനാൽ ഐ ഗ്രൂപ് എന്തുചെയ്തുവെന്ന് അറിയില്ളെന്നായിരുന്നു അദ്ദേഹത്തിൻെറ പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.