??????????????? ?????????????????? ????? ?????????? ???????????????????????? ???????

സെപ്റ്റംബര്‍ മൂന്നിന് പൊലീസ് ഉന്നതതലയോഗം

തിരുവനന്തപുരം: സംസ്ഥാന സ൪ക്കാറിൻെറ പുതിയ മദ്യനയം കാര്യക്ഷമമായി നടപ്പാക്കുന്നതിൻെറ ഭാഗമായി സെപ്റ്റംബ൪ മൂന്നിന് പൊലീസ് ഉന്നതതലയോഗം ചേരും. ജില്ലാ പൊലീസ് മേധാവികൾ, സിറ്റി പൊലീസ് കമീഷണ൪മാ൪, റേഞ്ച് ഐ.ജിമാ൪, മേഖലാ എ.ഡി.ജിപിമാ൪, ക്രൈം, വിജിലൻസ്, ഇൻറലിജൻസ് മേധാവികൾ, പൊലീസ് മേധാവി തുടങ്ങിയവ൪ പങ്കെടുക്കും. ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യദുരന്തമുണ്ടാക്കാനുള്ള സാധ്യത മുന്നിൽകണ്ട് പൊലീസും എക്സൈസും ജാഗ്രതയോടെ പ്രവ൪ത്തിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.  മദ്യത്തിൻെറ ആവശ്യകത കുറയ്ക്കുകയാണ് പ്രധാനം. മദ്യനിരോധം നടപ്പാക്കിയ സംസ്ഥാനങ്ങളിൽ മദ്യത്തിൻെറ ആവശ്യകത കുറയ്ക്കൽ ഗൗരവമായി കാണാതിരുന്നതാണ് മാഫിയവത്കരണത്തിന് വഴിവെച്ചത്. ഇക്കാര്യത്തിൽ കേരളം ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.