മലപ്പുറം: സംസ്ഥാന സ൪ക്കാറിൻെറ പുതിയ മദ്യനയത്തിൻെറ ക്രെഡിറ്റ് എല്ലാവ൪ക്കുമുണ്ടെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇത്ര വലിയ സാമൂഹിക പരിഷ്കാരം നടക്കുമ്പോൾ അത് ആരുടെ നേട്ടമാണെന്ന രീതിയിൽ കൂടുതൽ സംവാദം നടത്തുന്നതിൽ അ൪ഥമില്ളെന്നും അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
എല്ലാ ഘടകകക്ഷികളും ചേ൪ന്ന് ഐകകണ്ഠ്യേനെയാണ് തീരുമാനമെടുത്തത്.
അവസാന തീരുമാനം എടുക്കേണ്ട മുഖ്യമന്ത്രി ധീരമായ നടപടി എടുക്കുകയും ചെയ്തു. മതസംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും ഗാന്ധിയന്മാരും ചേ൪ന്ന് നടത്തിയ ബോധവത്കരണത്തിൻെറ ഫലമാണിത്. കേരളത്തിലെ പത്ര, ദൃശ്യ മാധ്യമങ്ങൾ നടത്തിയ കാമ്പയിനുകളുടെ വിജയവും.
ഇക്കാര്യത്തിൽ എല്ലാവ൪ക്കും അവരുടേതായ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയം സംബന്ധിച്ചുണ്ടായ വിവാദം ഇനിയും കത്തിക്കേണ്ടതില്ല. ഇത് ആരെയും പുകഴ്ത്താനും ഇകഴ്ത്താനും വേണ്ടിയാവരുത്. നിയമയുദ്ധമടക്കം പല വെല്ലുവിളികളും സ൪ക്കാറിന് നേരിടാനുണ്ട്.
അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് മാ൪ഗം തെറ്റിക്കാൻ ശ്രമിക്കരുത്. വിവാദങ്ങളുണ്ടാക്കി സ്വന്തം നേട്ടം മാധ്യമങ്ങൾ തന്നെ ഇല്ലാതാക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.