ഇശ്റത്ത് കേസ്: സി.ബി.ഐക്കെതിരെ ഐ.ബി സുപ്രീംകോടതിയില്‍

ന്യൂഡൽഹി: ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികളായ സി.ബി.ഐയും ഐ.ബിയും തമ്മിലുള്ള പോര് സുപ്രീംകോടതിയിൽ. സി.ബി.ഐ  തങ്ങളുടെ ഓഫിസ൪മാരെ ഇശ്റത്ത് കേസിൽ കുടുക്കുകയാണെന്ന് ഐ.ബി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തി. ഇശ്റത്ത് ജഹാനും ഒപ്പം കൊല്ലപ്പെട്ട  മലയാളിയായ പ്രാണേഷ് കുമാ൪ എന്ന ജാവേദ് ശൈഖ് ഉൾപ്പെടെയുള്ള നാലുപേരും നരേന്ദ്ര മോദിയെ വധിക്കാൻ വന്ന തീവ്രവാദികൾ തന്നെയായിരുന്നു.
 ഇവ൪ മോദിയെയും അദ്വാനിയെയും കൊല്ലാൻ ഗുജറാത്തിലേക്ക് നീങ്ങിയത് സംബന്ധിച്ച രഹസ്യവിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇശ്റത്തിന് ലശ്കറെ ത്വയ്യിബ ബന്ധമുണ്ടെന്ന് അമേരിക്കൻ അന്വേഷണ ഏജൻസിയോട് മുംബൈ ഭീകരാക്രമണ കേസ് പ്രതി ഡേവിഡ് കോൾമാൻ ഹെഡ്ലി പറഞ്ഞതായി ഇന്ത്യയിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥൻ ഐ.ബിക്ക് വിവരം നൽകിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതുസംബന്ധിച്ച ഐ.ബിയുടെ രഹസ്യറിപ്പോ൪ട്ടുകളുടെ പക൪പ്പ് മുദ്രവെച്ച കവറിൽ സത്യവാങ്മൂലത്തിനൊപ്പം കോടതിയിൽ സമ൪പ്പിച്ചു.
 2004 ജൂൺ 15നാണ് ഇശ്റത്ത് ജഹാനുൾപ്പെടെ നാലുപേരെ മോദിയെ കൊല്ലാനത്തെിയ ലശ്ക൪ തീവ്രവാദികളെന്നാരോപിച്ച് ഗുജറാത്ത് പൊലീസ് വെടിവെച്ചിട്ടത്. ഇശ്റത്തിൻെറ മാതാവിൻെറ പരാതിപ്രകാരം സംഭവം അന്വേഷിച്ച പ്രത്യേകാന്വേഷണ സംഘം സംഭവം വ്യാജ ഏറ്റുമുട്ടലാണെന്നും ഇശ്റത്തും പ്രണേഷും അടക്കമുള്ളവ൪ നേരത്തേ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നുവെന്നും കണ്ടത്തെി. ഇതത്തേുട൪ന്ന് ഗുജറാത്ത് ഹൈകോടതി നി൪ദേശപ്രകാരം  കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐ  ഗുജറാത്ത്  പൊലീസും ഐ.ബിയും ചേ൪ന്നാണ് വ്യാജ ഏറ്റുമുട്ടൽ കൊല നടത്തിയതെന്ന് കുറ്റപ്പെടുത്തി.  
 ഗുജറാത്ത് പൊലീസിലെ ആറ് ഉദ്യോഗസ്ഥരെ പ്രതിചേ൪ത്ത് ആദ്യ കുറ്റപത്രം നൽകി. രണ്ടാം കുറ്റപത്രത്തിൽ മുൻ ഐ.ബി സ്പെഷൽ ഡയറക്ട൪ രജീന്ദ൪ കുമാ൪ ഉൾപ്പെടെ നാല് ഐ.ബി ഓഫിസ൪മാരെയും പ്രതിചേ൪ത്തു. തങ്ങളുടെ ഓഫിസ൪മാ൪ക്കെതിരായ അന്വേഷണം വിലക്കാൻ ഐ.ബി കേന്ദ്രസ൪ക്കാറിൽ സമ്മ൪ദം  ചെലുത്തിയതോടെ കുറ്റപത്രം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും രജീന്ദ൪കുമാ൪ ഉൾപ്പെടെയുള്ളവ൪ക്കെതിരെ തുട൪നടപടിയുണ്ടായില്ല. ആ സാഹചര്യത്തിലാണ് സി.ബി.ഐയുടെ നടപടി ചോദ്യംചെയ്ത് ഐ.ബി സുപ്രീംകോടതിയിലത്തെിയിരിക്കുന്നത്.  വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടത്തെിയ എസ്.ഐ.ടി റിപ്പോ൪ട്ട് ചോദ്യംചെയ്ത പ്രതികളിലൊരാളായ  ഗുജറാത്ത് പൊലീസിലെ എൻ.കെ. അമീൻ നൽകിയ ഹരജിയിലാണ് ഐ.ബിയുടെ സത്യവാങ്മൂലം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.