സ്വകാര്യ ബസുകളുടെ അമിതവേഗം റോഡില്‍ കുരുതിക്കളം തീര്‍ക്കുന്നു

കൊല്ലം: സ്വകാര്യ ബസുകളുടെ അമിതവേഗം റോഡില്‍ കുരുതിക്കളം തീര്‍ക്കുന്നത് ആവര്‍ത്തിക്കുന്നു. അഞ്ചുകല്ലുംമൂട് -അമ്മച്ചിവീട് റോഡില്‍ ബുധനാഴ്ച രാവിലെയാണ് ഏറ്റവുമൊടുവിലത്തെ സംഭവം. മാതാവുമൊത്ത് സ്കൂട്ടറില്‍ ചിന്നക്കട ഭാഗത്തേക്ക് വരികയായിരുന്ന തിരുമുല്ലാവാരം സ്വദേശിനി നീനുവാണ് ബസിനടിയില്‍പെട്ട് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. നാട്ടുകാര്‍ റോഡ് ഉപരോധിച്ചതോടെ ഇരുഭാഗത്തും വാഹനങ്ങള്‍ കൂടിക്കിടക്കാന്‍ തുടങ്ങി. സംഭവമറിഞ്ഞ് കൂടുതല്‍ പേര്‍ പ്രതിഷേധത്തിന് എത്തിക്കൊണ്ടിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും പരിഹാരമുണ്ടാകുന്നില്ളെന്ന് കണ്ടതോടെ ട്രാഫിക് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടാണ് കുരുക്ക് ഒഴിവാക്കിയത്. തുടര്‍ന്ന് വെസ്റ്റ് സി.ഐയും ആര്‍.ടി.ഒയും സ്ഥലത്തത്തെി നാട്ടുകാരുമായി ചര്‍ച്ചനടത്തുകയും ബസുകളുടെ അമിതവേഗം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാമെന്ന ഉറപ്പിലാണ് രാവിലെ 9.30 ഓടെ തുടങ്ങിയ പ്രതിഷേധം 11ന് അവസാനിച്ചത്. അഞ്ചുകല്ലുംമൂട് -വെള്ളയിട്ടമ്പലം ഭാഗത്ത് ഇടുങ്ങിയ റോഡാണെങ്കിലും മറ്റ് യാത്രക്കാരെയോ വാഹനങ്ങളെയോ പരിഗണിക്കാതെ ചീറിപ്പോവുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചാംതവണയാണ് ഇവിടെ അപകടമുണ്ടാകുന്നത്. ഇക്കാലയളവില്‍ രണ്ട് പേരുടെ ജീവനാണ് പൊലിഞ്ഞത്. അഞ്ചുംകല്ലുമ്മൂട് കഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പുള്ളത് അരകിലോ മീറ്റര്‍ കഴിഞ്ഞാണ്. അതിനാല്‍ തന്നെ ബസുകള്‍ വേഗം ഈ ദൂരം മറികടക്കാന്‍ ശ്രമിക്കുകയാണ്. ഇതോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് മമ്പേ എത്താനുള്ള തിടുക്കവും അപകടങ്ങള്‍ക്ക് വഴിവെക്കുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ട്രാഫിക് നിയമലംഘനങ്ങളുടെ കാര്യത്തിലും സ്വകാര്യ ബസുകള്‍ മുന്നിലാണ്. പലയിടങ്ങളിലും സിഗ്നലുകള്‍ പോലും അവഗണിച്ചാണ് സ്വകാര്യബസുകള്‍ പായുന്നത്. ഇനി ചുവന്ന വെളിച്ചം കണ്ട് നിര്‍ത്തിയാല്‍ തന്നെ സീബ്ര ലൈനും കടന്നാണ് നിര്‍ത്തുന്നത്. റോഡ് മുറിച്ച് കടക്കാന്‍ നില്‍ക്കുന്നവരെ പരിഗണിക്കാറേയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.