നഗരം സമരത്തില്‍ മുങ്ങി

തൃശൂര്‍: വ്യാപാരികളുടെ കടയടപ്പ് സമരത്തെ തുടര്‍ന്ന് അവധി മൂഡിലായ ബുധനാഴ്ച നഗരം സമരപ്രളയത്തിലായി. കലക്ടറേറ്റ് പടിക്കല്‍ സമരവേലിയേറ്റങ്ങളായിരുന്നുവെങ്കില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളുമുണ്ടായി. വ്യാപാരികള്‍, വാഹനാപകടക്കേസുകളില്‍പെട്ട് നഷ്ടപരിഹാരം തേടുന്നവര്‍, കര്‍ഷക തൊഴിലാളി യൂനിയന്‍, എന്‍.ജി.ഒ സംഘ്, ലെന്‍സ്ഫെഡ്, കേരള പഞ്ചായത്ത് എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍ എന്നിവരുടേതായിരുന്നു കലക്ടറേറ്റ് പടിക്കലെ സമരങ്ങള്‍. ഇതോടൊപ്പം ഭൂമിയുടെ ആധാരം രജിസ്ട്രാര്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നില്ളെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പൊങ്ങണംകാട് സ്വദേശിനി വനീതയും ഭര്‍ത്താവ് മണിയും സത്യഗ്രഹ സമരവുമായത്തെി. സര്‍ക്കാറിന്‍െറ വ്യാപാരിദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടകളടച്ച് പ്രതിഷേധിക്കുന്നതിന്‍െറ ഭാഗമായിരുന്നു കലക്ടറേറ്റിന് മുന്നിലെ ധര്‍ണ. ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ കെ.ജെ. ജോര്‍ജ്, വൈസ് പ്രസിഡന്‍റുമാരായ പി. പവിത്രന്‍, കെ.എ. അസി,ജോര്‍ജ് മണ്ണുമ്മല്‍, ജോയ് മൂത്തേടന്‍, പി.വി. സെബാസ്റ്റ്യന്‍, സെക്രട്ടറിമാരായ ലൂക്കോസ് തലക്കാട്ടൂര്‍, എം.ജെ. സെബാസ്റ്റ്യന്‍, പി.ജെ. പിയൂസ്, ടി.എസ്. വെങ്കിട്ടറാം, അജിത്കുമാര്‍ മല്ലയ്യ, വി.ടി. ജോര്‍ജ്, കെ.കെ. ഭാഗ്യനാഥന്‍, യൂത്ത് വിങ് പ്രസിഡന്‍റ് വിറ്റോ വര്‍ഗീസ്, വനിതാവിങ് പ്രസിഡന്‍റ് അനിത എന്നിവര്‍ സംസാരിച്ചു. വാഹനാപകടങ്ങളില്‍പെട്ട് ദുരിതമനുഭവിക്കുന്നവരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ എം.എ.സി.ടി കോടതിക്കു മുന്നിലായിരുന്നു സത്യഗ്രഹസമരം. ടി.കെ. വാസു ഉദ്ഘാടനം ചെയ്തു, വര്‍ഗീസ് വരന്തിരപ്പിള്ളി അധ്യക്ഷത വഹിച്ചു. എന്‍. ശിവരാമന്‍, ജയിംസ് മുട്ടിക്കല്‍, സി.എ. അജിതന്‍, നെല്‍സണ്‍ അഞ്ചേരി എന്നിവര്‍ സംസാരിച്ചു. ഭുമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുക, വീടില്ലാത്തവര്‍ക്ക് വീട് നല്‍കുക, പെന്‍ഷന്‍ കുടിശ്ശിക നല്‍കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കര്‍ഷക തൊഴിലാളി യൂനിയന്‍െറ സമരം. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എന്‍.ആര്‍. ബാലന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് കെ.കെ. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി വിനയന്‍, സംസ്ഥാന ജോ. സെക്രട്ടറി ലളിത ബാലന്‍, എ. പത്മനാഭന്‍, പി.കെ. ഷാജന്‍, വര്‍ഗീസ് കണ്ടംകുളത്തി എന്നിവര്‍ സംസാരിച്ചു. ശമ്പളപരിഷ്കരണം നടപ്പാക്കുക, 20 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ളതായിരുന്നു എന്‍.ജി.ഒ സംഘിന്‍െറ സമരം. സംസ്ഥാന സെക്രട്ടറി എം. സുരേഷ് ഉദ്ഘാടനം ചെയ്തു. നിര്‍മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുക, ക്വാറി മേഖലയിലെ അനിശ്ചിതത്വം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളിലായിരുന്നു ലെന്‍സ്ഫെഡിന്‍െറ കലക്ടറേറ്റ് ധര്‍ണ. സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ഒ.ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വകുപ്പില്‍ സീനിയോറിറ്റി അനുസരിച്ചുള്ള ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ളതായിരുന്ന പഞ്ചായത്ത് എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍ സമരം. പഞ്ചായത്ത് ഡെ. ഡയറക്ടര്‍ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി ജന. സെക്രട്ടറി അഡ്വ. എം.പി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ പി.കെ. ബാബു, ജില്ലാ പ്രസിഡന്‍റ് സി.എസ്. ഹരി, സെക്രട്ടറി സി.എന്‍. ഷിനില്‍, ബാബു ജോര്‍ജ്, കെ.പി. പ്രഭാകരന്‍, ഭാസുരംഗന്‍, കെ.എ. ഷാഫിര്‍ എന്നിവര്‍ സംസാരിച്ചു. പെന്‍ഷന്‍ പ്രായം 60 വയസ്സാക്കി ഉയര്‍ത്താന്‍ കെ.എസ്.എഫ്.ഇ ബോര്‍ഡ് ശിപാര്‍ശയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ പാര്‍ലമെന്‍റ് കമ്മിറ്റി കെ.എസ്.എഫ്.ഇ ഹെഡോഫിസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ പാര്‍ലമെന്‍റ് പ്രസിഡന്‍റ് ഷിജു വെളിയത്ത് അധ്യക്ഷത വഹിച്ചു. പാര്‍ലമെന്‍റ് വൈസ് പ്രസിഡന്‍റ് കെ.എല്‍. ജെയ്സണ്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ടി.ജി. സുനില്‍, മുന്‍ സംസ്ഥാന ജന. സെക്രട്ടറി ജോണ്‍ ഡാനിയേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്ളസ്ടു അഴിമതിയാരോപണത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് എസ്.എഫ്.ഐ എ.ഇ.ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി കെ.എസ്. സെന്തില്‍ ഉദ്ഘാടനം ചെയ്തു. സപൈ്ളകോ ജീവനക്കാരുടെ സംയുക്ത സമരിസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക് സമരത്തോടനുബന്ധിച്ച് നഗരത്തില്‍ പ്രകടനം നടത്തി. കടയടപ്പ് സമരത്തിലും നഗരത്തിലെ വാഹനത്തിരക്കിന് കുറവുണ്ടായില്ല. പാട്ടുരായ്ക്കലില്‍ മൂന്നാം നാളും കുരുക്കും തിരക്കുമില്ലാതെ കടന്നപ്പോള്‍, അവധിയിലായിരുന്ന നഗരത്തില്‍ വാഹനപ്പെരുക്കം പലയിടത്തും കുരുക്കായി. എം.ജി റോഡ്, കോളജ് റോഡ്, പോസ്റ്റോഫിസ് റോഡ്, കൊക്കാലെ -കൂര്‍ക്കഞ്ചേരി റോഡ് എന്നിവിടങ്ങളിലെല്ലാം പലപ്പോഴായി വാഹനക്കുരുക്ക് അനുഭവപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.